മാമ്മൂട്-മാന്നില റോഡരികിൽ മത്സ്യമാംസ അവശിഷ്​ടങ്ങൾ

ചങ്ങനാശ്ശേരി: മാമ്മൂട്-മാന്നില-പുളിയാംകുന്ന് റോഡിൽ മാലിന്യം തള്ളുന്നു. വരാക്കുന്ന് ഭാഗത്തും മാന്നില കുരിശടിക്ക്​ സമീപമുള്ള സെമിത്തേരി ഭാഗത്തുമാണ്​ മത്സ്യമാംസ അവശിഷ്​ടങ്ങളും കുട്ടികളുടെ പാമ്പേഴ്‌സ് അടക്കമുള്ളവ തള്ളുന്നത്. രാത്രിയിൽ വാഹനങ്ങളിലെത്തിയാണ് മാലിന്യം തള്ളുന്നതെന്ന്​ നാട്ടുകാർ പറഞ്ഞു. മാന്നില പ്രദേശത്തുനിന്നും മാമ്മൂട്ടിലേക്കുള്ള ഏക വഴിയാണിത്. അസഹ്യമായ ദുര്‍ഗന്ധം അനുഭവപ്പെടുന്നതായും നാട്ടുകാർ പരാതിപ്പെടുന്നു. റോഡി​ൻെറ വശങ്ങൾക്കൊപ്പം വഴിയരികിലെ കുറ്റിക്കാടിനിടയിലേക്ക് ചാക്കിലും കവറിലുമായിട്ടാണ് മാലിന്യങ്ങള്‍ വലിച്ചെറിയുന്നത്. റോഡിലും തള്ളുന്നുണ്ട്​. വാഹനങ്ങള്‍ ഇതിന്​ മുകളിലൂടെ കടന്നുപോകുന്നത്​ മൂലം ഇത് റോഡുമുഴുവന്‍ പടര്‍ന്ന്​ കിടക്കുകയാണ്. തെരുവുനായ്ക്കളും പക്ഷികളും മത്സ്യ അവശിഷ്​ടങ്ങള്‍ കൊത്തിവലിച്ച് റോഡിലേക്ക്​ ഇടുന്നതും ബുദ്ധിമുട്ട് സൃഷ്​ടിക്കുന്നു. മാമ്മൂട് നിന്നും മാന്നില പ്രദേശത്തേക്ക്​ ബസ് സര്‍വിസ് ഇല്ലാത്തതിനാല്‍ കാല്‍നട യാത്രികരാണ് ഏറെയും. കുട്ടികളെയും കൊണ്ട് റോഡിലൂടെ നടന്നുപോവാന്‍ കഴിയാത്ത സ്ഥിതിയാണ്. മാലിന്യം തള്ളുന്ന സാമൂഹിക വിരുദ്ധര്‍ക്കെതിരെ നടപടിവേണമെന്നാണ്​ നാട്ടുകാരുടെ ആവശ്യം. KTL mammood-mannila road waste മാമ്മൂട്-മാന്നില റോഡില്‍ മാലിന്യം തള്ളിയ നിലയില്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.