കാഞ്ഞിരപ്പള്ളിയുടെ സമഗ്ര വികസനത്തിന് നേതൃത്വം നൽകും -പഞ്ചായത്ത്​ പ്രസിഡൻറ്​

കാഞ്ഞിരപ്പള്ളി: രാഷ്​ട്രീയത്തിന് അതീതമായി കാഞ്ഞിരപ്പള്ളിയുടെ സമഗ്ര വികസനത്തിന് നേതൃത്വം നൽകുമെന്ന്​ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ്​ കെ.ആര്‍. തങ്കപ്പന്‍. മുടങ്ങിക്കിടക്കുന്നതും നിര്‍മാണം നിലച്ചതുമായി പദ്ധതികള്‍ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കും. പിന്നാക്ക വിഭാഗങ്ങളുടെയും സ്ത്രീകളുടെയും ഉന്നമനത്തിനായി പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം മീഡിയ സൻെററി​ൻെറ മീറ്റ് ദ പ്രസ് പരിപാടിയിൽ അദ്ദേഹം പറഞ്ഞു. ഈ ഭരണസമിതിയുടെ ആദ്യത്തെ ലക്ഷ്യം സൗഹൃദയ വായനശാലയുടെ പുതിയ കെട്ടിടത്തി​ൻെറ നിര്‍മാണമാണ്​. ചിറ്റാര്‍ പുഴയും കൈത്തോടുകളും ശുചീകരിക്കും. വിവിധ സംഘടനകളുടെ സഹായത്തോടെ ആനക്കല്ല് മുതല്‍ പുഴ ആഴംകൂട്ടി മാലിന്യംനീക്കും. നീർച്ചാലുകളടക്കമുള്ള ജലസ്രോതസ്സുകള്‍ സംരക്ഷിക്കും. മാലിന്യ നിര്‍മാര്‍ജനത്തിനായി പ്രത്യേക പദ്ധതികള്‍ ആവശ്യമാണ്. ഇതിനായി വിദഗ്ധരുമായി ചര്‍ച്ച നടത്തി പരിഹാരം കാണും. തോട്ടം കവലയില്‍ കണ്ടെത്തിയ സ്ഥലത്ത് മാലിന്യ പ്ലാൻറ്​ നിര്‍മിക്കുന്നതിനുള്ള സാധ്യതകള്‍ ആരായും. മുടങ്ങിക്കിടക്കുന്ന മിനി ബൈപാസി​ൻെറ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കും. ഐ.എച്ച്.ആര്‍.ഡി കോളജ്, ഫയർ സ്​റ്റേഷന്‍ എന്നിവക്ക് സ്ഥലം കണ്ടെത്താനും ശ്രമം നടത്തും. ബസ്​സ്​റ്റാഡിലെ കംഫർട്ട് സ്​റ്റേഷനിലെ മാലിന്യ പ്രശ്നം പരിഹരിക്കാൻ ശുചിത്വ മിഷ​ൻെറ അടക്കം സഹായം തേടും. പാർലമൻെററി പാർട്ടി ലീഡർ വി.എൻ. രാജേഷും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.