മന്നം ജയന്തി ആചരിച്ചു

ചങ്ങനാശ്ശേരി: നായർ സർവിസ് സൊസൈറ്റി സമുദായാചാര്യൻ മന്നത്ത് പത്മനാഭ​ൻെറ 144ാമത് ജയന്തിദിനം ആഘോഷങ്ങൾ ഒഴിവാക്കി സംസ്ഥാന വ്യാപകമായി ആചരിച്ചു. കോവിഡ് കണക്കിലെടുത്ത്​ എല്ലാ വർഷവും പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്ത് നടത്തിയിരുന്ന ജയന്തിയാഘോഷം ഇത്തവണ ഒഴിവാക്കിയിരുന്നു. പകരം സംസ്ഥാനത്തെ 60 താലൂക്ക് യൂനിയനുകളും ആറായിരത്തോളം കരയോഗങ്ങളും ജയന്തി ദിനാചരണം നടത്തി. പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്തെ മന്നം സമാധിയിലെ കൊടിമരത്തിൽ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പതാക ഉയർത്തി പുഷ്പാർച്ചന നടത്തി. സമുദായ പുരോഗതിയിലൂടെ സമൂഹത്തി​ൻെറയും രാജ്യത്തി​ൻെറയും നന്മക്കായി പ്രവർത്തിച്ചയാളാണ് മന്നത്ത്​ പത്മനാഭനെന്നും അദ്ദേഹത്തി​ൻെറ ആദർശങ്ങളും ദർശനങ്ങളും ഉൾക്കൊണ്ട് അതേ പാതയിലൂടെ നാം ജീവിതത്തിൽ മുന്നേറണമെന്നും ജയന്തിദിന സന്ദേശമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ പറഞ്ഞു. പെരുന്ന മന്നം സമാധിയിൽ ശനിയാഴ്ച രാവിലെ 7.30 മുതൽ പുഷ്പാർച്ചന നടന്നു. സാമൂഹിക, സാംസ്കാരിക, രാഷ്​ട്രീയ രംഗത്തെ പ്രമുഖർ പുഷ്പാർച്ചന നടത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, എം.കെ. രാഘവൻ, തോമസ് ചാഴികാടൻ, ആ​േൻറാ ആൻറണി, കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി എം.പി, കേരള കോൺഗ്രസ് -ജോസഫ് വിഭാഗം ചെയർമാൻ പി.ജെ. ജോസഫ്, എം.എൽ.എമാരായ ഡോ. എൻ. ജയരാജ്, മോൻസ് ജോസഫ്, പി.സി. ജോർജ്, കെ. മുരളീധരൻ, വി.എസ്. ശിവകുമാർ, അനൂപ് ജേക്കബ്, കെ.എസ്. ശബരീനാഥ്, കെ.സി. ജോസഫ്, തിരുവിതാംകൂർ ദേവസ്വം ബോർഡ്​ അംഗം പി.എം. തങ്കപ്പൻ തുടങ്ങി നിരവധി നേതാക്കൾ മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തി. KTG Mannam Jayanthi 144ാമത് മന്നം ജയന്തിയോടനുബന്ധിച്ച് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പെരുന്ന മന്നം സമാധിയിൽ എൻ.എസ്.എസ് പതാക ഉയർത്തിയശേഷം പുഷ്​പാർച്ചന നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.