എം.ജി സർവകലാശാല

എൽഎൽ.ബി പരീക്ഷകൾ മാറ്റി കോട്ടയം: അഫിലിയേറ്റഡ് കോളജുകളിൽ ജനുവരി ഒന്നിന്​ നടത്താനിരുന്ന പഞ്ചവത്സര എൽഎൽ.ബി പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട്. സ്‌പോട്ട്​ അഡ്മിഷൻ സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ്​ ഡെവലപ്‌മൻെറ്​ സ്​റ്റഡീസിൽ ഈ അധ്യയന വർഷത്തിൽ ഗാന്ധിയൻ സ്​റ്റഡീസ് വിഷയത്തിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ജനുവരി അഞ്ചിന് സ്‌പോട്ട്​ അഡ്മിഷൻ നടത്തും. ക്യാറ്റ് പ്രോസ്‌പെക്ടസ് പ്രകാരം യോഗ്യരായവർ സർട്ടിഫിക്കറ്റുകളുമായി വൈകീട്ട് നാലിന് മുമ്പ് ഡിപ്പാർട്മൻെറ്​ ഓഫിസിൽ രജിസ്‌ട്രേഷൻ നടത്തണം. വിശദവിവരത്തിന്​: 0481-2731039. പരീക്ഷഫലം 2020 ജൂലൈയിൽ നടന്ന നാലാം സെമസ്​റ്റർ എം.പി.എഡ് (2018 അഡ്മിഷൻ റഗുലർ, 2013 മുതൽ 2017 വരെ അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ഈമാസം 14വരെ അപേക്ഷിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.