കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മന്നം ജയന്തി ജനുവരി രണ്ടിന് സംസ്ഥാന വ്യാപകമായി ആഘോഷിക്കും

ചങ്ങനാശ്ശേരി: മന്നത്ത് പത്മനാഭ​ൻെറ 144ാമത് ജയന്തി ജനുവരി രണ്ടിന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആഘോഷിക്കും. ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ പെരുന്ന എന്‍.എസ്.എസ് ആസ്ഥാനത്ത് വിപുലമായ പരിപാടികളോടെ നടക്കേണ്ട ജയന്തി സമ്മേളനങ്ങളും ആഘോഷങ്ങളും കോവിഡ്19​ൻെറ പശ്ചാത്തലത്തില്‍ എന്‍.എസ്.എസ് നേതൃത്വം വേണ്ടെന്നു​െവച്ചിരുന്നു. താലൂക്ക് യൂനിയനുകളിലും കരയോഗങ്ങളിലും എന്‍.എസ്.എസ് സ്ഥാപനങ്ങളിലും രണ്ടിന് രാവിലെ 11ന്​ സമുദായാചാര്യ​ൻെറ ചിത്രത്തിന്​ മുമ്പില്‍ നിലവിളക്ക്​ കൊളുത്തി, പുഷ്പാര്‍ച്ചന നടത്തി ജയന്തിദിനാചരണം നടത്താനാണ് തീരുമാനം. പെരുന്നയിലെ മന്നം സമാധി മണ്ഡപത്തില്‍ പതിവുപോലെ രാവിലെ 7.30 മുതല്‍ പുഷ്പാര്‍ച്ചന ആരംഭിക്കും. കോവിഡ് നിബന്ധനകള്‍ പാലിച്ച്​ സമുദായാംഗങ്ങള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ഇതില്‍ പങ്കെടുക്കാം. സമുദായാചാര്യ​ൻെറ ഓരോ ജന്മദിനവും നായര്‍ സർവിസ് സൊസൈറ്റിയുടെ വളര്‍ച്ചയിലേക്കുള്ള പടവുകളാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു. കര്‍മനിരതവും നിസ്വാർഥവുമായ സേവനത്തിലൂടെ നായർ സമുദായത്തെ സമുദ്ധരിക്കുകയും നായര്‍ സർവിസ് സൊസൈറ്റി പടുത്തുയര്‍ത്തി സമുദായത്തിനും രാജ്യത്തിനുംവേണ്ടി സമര്‍പ്പിക്കുക മാത്രമല്ല, പൊതുജീവിതത്തില്‍ ത​ൻെറ നിഷ്‌കാമകര്‍മംകൊണ്ട് സമുന്നതവും സമാരാധ്യവുമായ സ്ഥാനം കൈവരിച്ച് കേരളത്തി​ൻെറ ചരിത്രത്തില്‍ സമസ്തമേഖലയിലും വ്യക്തിമുദ്ര പതിപ്പിക്കാനും മന്നത്ത്​ പത്മനാഭന്​ കഴി​െഞ്ഞന്നും ജി. സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.