ഗൃഹനാഥനെ ആക്രമിച്ച കേസിൽ ദമ്പതികളും മകനും പിടിയില്‍

പാമ്പാടി: ഗൃഹനാഥനെ സംഘം ചേര്‍ന്ന് ആക്രമിച്ച കേസിൽ കൂരോപ്പട ഷാപ്പുംപടി സ്വദേശികളായ വിനോദ് (കമ്മല്‍ വിനോദ് -40), ഭാര്യ കുഞ്ഞുമോള്‍ (38), മകന്‍ വിശ്വജിത്(18) എന്നിവരെ പാമ്പാടി പൊലീസ് അറസ്​റ്റുചെയ്​തു. കൂരോപ്പട ഷാപ്പുംപടി സ്വദേശി മാത്യുവിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. മാത്യു വീടിനു മുമ്പിലും റോഡിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനെ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. 27ന് രാത്രി ഒമ്പതോടെ കല്യാണ വീട്ടില്‍ പോയി മടങ്ങിയ മാത്യുവിനെ വീടിനു മുന്‍വശത്തെ റോഡില്‍ വിനോദും മകനും ചേര്‍ന്ന് തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന കുരുമുളക് സ്‌പ്രേ പ്രയോഗിക്കുകയും കുഞ്ഞുമോള്‍ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് തലക്ക്​ അടിച്ച് പരിക്കേൽപിക്കുകയും ചെയ്​തു. നാട്ടുകാരാണ്​ തലക്ക് ഗുരുതര പരിക്കേറ്റ മാത്യുവിനെ പാമ്പാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​. വിനോദ് നിരവധി കേസുകളിൽ പ്രതിയാണ്. കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.