തെരഞ്ഞെടുപ്പ്​ തോൽവി; ഡി.സി.സി യോഗത്തില്‍ വാക്കേറ്റം

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയം അവലോകനം ചെയ്യാന്‍ ചേർന്ന യോഗത്തിൽ വാക്കേറ്റം. ഡി.സി.സിയില്‍ നടന്ന യോഗത്തിൽ ഈരാറ്റുപേട്ട ബ്ലോക്കിലെ വിഷയം ചര്‍ച്ച ചെയ്യുന്നതിനിടെയാണ് നേതാക്കള്‍ ചേരിതിരിഞ്ഞത്​. ഈരാറ്റുപേട്ട ബ്ലോക്ക് പ്രസിഡൻറ്​ ഇല്ല്യാസ് സംസാരിക്കുന്നതിനിടെ ആനന്ദ് പഞ്ഞിക്കാരന്‍ ബഹളം സൃഷ്​ടിക്കുകയായിരുന്നു. ഇരാറ്റുപേട്ടയില്‍ ജോസഫ് വാഴയ്ക്കനെ തടഞ്ഞത് ഇല്ല്യാസാണെന്ന് പറഞ്ഞാണ് ആനന്ദ് പഞ്ഞിക്കാരന്‍ ബഹളം കൂട്ടിയത്. ഇതിനെ ചെറുത്ത് ഈരാറ്റുപേട്ടയില്‍നിന്നുള്ള നേതാക്കള്‍ ബഹളമുണ്ടാക്കിയതോടെ കുഞ്ഞ് ഇല്ലമ്പള്ളിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ബഹളം കൂട്ടിയ ഇരു വിഭാഗത്തിനുമെതിരേ തിരിഞ്ഞു. ഇതോടെ യോഗം അവസാനിപ്പിക്കുകയായിരുന്നു. അകലക്കുന്നം പഞ്ചായത്തിലെ അവലോകന യോഗവും സംഘർഷത്തിൽ കലാശിച്ചു. ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തിലായിരുന്നു അവലോകനം. മണ്ഡലം പ്രസിഡ​ൻറ്​ രാജുവിനെതിരെ ഒരുവിഭാഗം പ്രവര്‍ത്തകര്‍ സദസ്സില്‍നിന്നും ബഹളം ഉണ്ടാക്കി. യോഗത്തി​ൻെറ അവസാനം രാജുവിന് മറുപടി പറയാന്‍ അവസരം ഉണ്ടാകുമെന്ന് ഉമ്മന്‍ചാണ്ടി യോഗത്തെ ധരിപ്പിച്ചിരുന്നു. യോഗത്തി​ൻെറ അവസാനം രാജു മറുപടി പറയാന്‍ എഴുന്നേറ്റപ്പോള്‍ സദസ്സില്‍ നിന്നും വീണ്ടും ബഹളം ഉണ്ടായി. ഇതിനിടെ സദസ്സില്‍ നിന്ന ഏതാനും പ്രവര്‍ത്തകര്‍ സ്‌റ്റേജിലേക്ക് ഓടിക്കയറി. ഇവരെ സ്‌റ്റേജില്‍ ഇരുന്നവര്‍ ചെറുക്കാന്‍ ശ്രമിച്ചതാണ് കൈയാങ്കളിയിലെത്തിയത്. ഉമ്മന്‍ ചാണ്ടി ഇടപെട്ട്​ ഇരുകൂട്ടരെയും ശാന്തരാക്കി. തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിലെ ​േതാൽവിയിൽ താഴേത്തട്ടിലെ പ്രവർത്തകർ കടുത്ത അമർഷത്തിലാണ്​. ഗ്രൂപ്പ്​ കളിയടക്കം രൂക്ഷമായതാണ്​ തോൽവിക്കിടയാക്കിയതെന്ന്​ വിമർശനമുണ്ട്​. ജോസ്​​കെ.മാണി മുന്നണി വിട്ടിട്ടും മറിക്കടക്കാൻ കഴിയുന്ന രീതിയിൽ നേതാക്കളുടെ ഭാഗത്തുനിന്ന്​ പ്രവർത്തനങ്ങൾ നടത്തിയിട്ടില്ലെന്നാണ്​ ആക്ഷേപം. എ.പി.എസ്​.എ മുഖ്യമന്ത്രിക്ക്​ അവകാശപത്രിക സമർപ്പിച്ചു കോട്ടയം: അംബേദ്​ക്കർ ​​േ​പ്രാഗ്രസിവ്​ സ്​റ്റുഡൻസ്​ അസോസിയേഷ​ൻെറ(എ.പി.എസ്​.എ) നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക്​ അവകാശപത്രിക സമർപ്പിച്ചു. പട്ടികജാതി-വർഗ, ദലിത്​ ക്രൈസ്​തവ വിദ്യാർഥികൾ നേരിടുന്ന പ്രശ്​നങ്ങൾ ചൂണ്ടിക്കാട്ടിയും പരിഹാരം കാണണമെന്നുമാവശ്യപ്പെട്ടാണ്​ മുഖ്യമന്ത്രിക്ക്​ അവകാശപത്രിക നൽകിയതെന്ന്​ അസോ. ജനറൽ കൺവീനർ അശ്വതി ടി.രാജ്​ പറഞ്ഞു. പ്രതിമാസ സ്​​െറ്റെപൻഡ്​ ഉയർത്തണമെന്നും സമാന കോഴ്​സുകളുടെ തുക ഏകീകരിക്കണമെന്നും പത്രികയിൽ ആവശ്യപ്പെട്ടിട്ടുണ്ട്​. വാർഷിക ലംപ്​സംഗ്രാൻറും ആദ്യമൂന്നുമാസത്തെ സ്​റ്റൈപൻഡും മുൻകൂർ നൽകുക, ഹോസ്​റ്റലിൽ താമസിച്ച്​ പഠിക്കുന്ന വിദ്യാർഥികൾക്ക്​ ഒഴിവുകാല യാത്രപ്പടി, ഇ- ഗ്രാൻറി​ൻെറ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഇവർ ഉന്നയിച്ചിട്ടുണ്ട്​. കലാലയങ്ങളിൽ അനുഭവിക്കുന്ന വിവിധ പ്രശ്​നങ്ങൾക്കൊപ്പം സ്വാശ്രയമേഖലയിലെ പ്രശ്​നങ്ങളും പത്രികയിൽ ചൂണ്ടിക്കാട്ടി​. ഗവേഷക വിദ്യാർഥികളുടെ പ്രശ്​നങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.