ജോസഫ്​ പറഞ്ഞതിനെക്കുറിച്ച്​ അറിയില്ല -മാണി സി. കാപ്പൻ

കോട്ടയം: പാലായിൽ യു.ഡി.എഫ്​ സ്ഥാനാർഥിയായി താൻ മത്സരിക്കുമെന്ന പി.ജെ. ജോസഫി​ൻെറ പ്രസ്​താവനയെക്കുറിച്ച്​ അറിയില്ലെന്ന് മാണി സി. കാപ്പൻ എം.എൽ.എ. താനും എൻ.സി.പിയും ഇടതുമുന്നണിയിൽതന്നെയാണ് ഇപ്പോഴും. അതിൽ മാറ്റമൊന്നുമില്ല. പി.ജെ. ജോസഫ് കുടുംബസുഹൃത്താണെന്നും കാപ്പൻ പ്രസ്​താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.