മാളിൽ യുവതിക്ക് നേരെ നഗ്​നത പ്രദർശനം

മാളിൽ യുവതിക്ക് നേരെ നഗ്​നത പ്രദർശനം കളമശ്ശേരി: ഇടപ്പള്ളിയിലെ മാളിൽ യുവതിയെ യുവാവ് നഗ്​നത പ്രദർശിപ്പിച്ച് ആ​േക്ഷപിച്ചതായി പരാതി. രാത്രി ഒമ്പതോടെയാണ് സംഭവം. ക്രിസ്മസ് ദിനത്തിൽ ആലപ്പുഴ കായംകുളം സ്വദേശിനിയായ യുവതിയാണ് കളമശ്ശേരി പൊലീസിൽ പരാതി നൽകിയത്​. പൊലീസ്​ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കളമശ്ശേരി സി.ഐ സന്തോഷി​ൻെറ നേതൃത്വത്തിലുള്ള സംഘം മാളിലെ നിരീക്ഷണ കാമറ പരിശോധിച്ച് വരികയാണ്. ദിവസങ്ങൾക്കുമുമ്പാണ് മാളിൽ യുവനടിയെ രണ്ടു യുവാക്കൾ അപമാനിച്ച സംഭവമുണ്ടായത്. രണ്ടുപേരെയും പൊലീസ് പിടികൂടിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.