ഗാന്ധിജി സ്​റ്റഡി സെൻറര്‍ കാര്‍ഷിക മേള ജനുവരി നാലു മുതല്‍

ഗാന്ധിജി സ്​റ്റഡി സൻെറര്‍ കാര്‍ഷിക മേള ജനുവരി നാലു മുതല്‍ തൊടുപുഴ: ഗാന്ധിജി സ്​റ്റഡി സൻെററി​ൻെറ നേതൃത്വത്തില്‍ കാര്‍ഷിക മേള 2021 ജനുവരി നാലുമുതല്‍ ഏഴു വരെ ന്യൂമാന്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ചെയര്‍മാന്‍ പി.ജെ. ജോസഫ് എം.എല്‍.എ. വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ സെമിനാറുകള്‍ മാത്രമാണുണ്ടാകുക. വിളപ്രദര്‍ശനം, കലാപരിപാടികള്‍ എന്നിവ ഒഴിവാക്കി. പശ്ചിമഘട്ടത്തിലെയും പ്രത്യേകിച്ച് കേരളത്തിലെയും ജൈവവൈവിധ്യം എന്നതാണ് മുഖ്യവിഷയം. ജനുവരി നാലിന്​ രാവിലെ പത്തിന് ബയോഡൈവേഴ്‌സിറ്റി ബോര്‍ഡ് മുന്‍ചെയര്‍മാന്‍ ഡോ. ഉമ്മന്‍ വി. ഉമ്മന്‍ ഉദ്ഘാടനം നിർവഹിക്കും. പി.ജെ. ജോസഫ് എം.എല്‍.എ. അധ്യക്ഷത വഹിക്കും. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി. മുഖ്യപ്രഭാഷണവും കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടം അനുഗ്രഹ പ്രഭാഷണവും നടത്തും. കേരള കാര്‍ഷിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.വി. പീറ്റര്‍, കലക്ടര്‍ എച്ച്. ദിനേശന്‍ എന്നിവര്‍ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് രണ്ടരക്ക്​ ജൈവവൈവിധ്യ സെമിനാര്‍. ജനുവരി അഞ്ചിന് ഉച്ച രണ്ടരയ്ക്ക് കാഡ്‌സ് ഓഡിറ്റോറിയത്തില്‍ തെങ്ങും ഇടവിളകളും സെമിനാര്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ് ഉദ്ഘാടനം ചെയ്യും. ജനുവരി ആറിന് ഉച്ചകഴിഞ്ഞ് രണ്ടരക്ക്​ ഇടുക്കി ജില്ലയിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെ സംഗമവും സെമിനാറും നടക്കും. ഡോ.പി.സി. സിറിയക് മുഖ്യപ്രഭാഷണം നടത്തും. ജനുവരി ഏഴിന് രാവിലെ എട്ടു മുതല്‍ കാലിപ്രദര്‍ശനം കോലാനി - വെങ്ങല്ലൂര്‍ ബൈപാസിനു സമീപം നടക്കും. മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു ഉദ്ഘാടനം നിര്‍വഹിക്കും. ഏറ്റവും നല്ല നാടന്‍ പശുവിന് ഒരു ലക്ഷം രൂപയുടെ അവാര്‍ഡ് സമ്മാനിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.