പൊയ്കയിൽ ദിവ്യമാതാ ദേഹവിയോഗ വാർഷികാചരണം

ഇരവിപേരൂർ: പൊയ്കയിൽ ദിവ്യമാതാ ദേഹവിയോഗത്തി​ൻെറ 36ാം വാർഷികം 29 മുതൽ ജനുവരി നാലുവരെ പ്രത്യക്ഷരക്ഷാ ദൈവസഭ (പി.ആർ.ഡി.എസ്​) ആചരിക്കും. ഇതി​ൻെറ ഭാഗമായി ഉപവാസ ധ്യാനയോഗം, പ്രത്യേക പ്രാർഥന, അനുസ്​മരണ പ്രാർഥന എന്നിവ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തും. കുളത്തൂർ ദിവ്യമാതാ മണ്ഡപത്തിൽനിന്ന്​ ജനുവരി നാലിന് ശ്രീകുമാരഗുരുദേവ മണ്ഡപത്തിലേക്ക് നടത്താറുള്ള കുളത്തൂർ-പൊയ്ക തീർഥാടന പദയാത്ര ഈ വർഷം ഉണ്ടായിരിക്കില്ല. കേരളത്തിനകത്തും പുറത്തുമുള്ള ശാഖകളിൽ ശാഖ ഉപദേഷ്​ടാവി​ൻെറ നേതൃത്വത്തിൽ 29ന്​ ആരംഭിക്കുന്ന ഉപവാസ ധ്യാനയോഗം ജനുവരി നാലിന് ശാഖതലത്തിൽ സമാപിക്കും. കേന്ദ്രതലത്തിൽ പി.ആർ.ഡി.എസ്​ ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർ നഗറിലെ ദിവ്യമാതാ സന്നിധാനത്ത് ദേഹവിയോഗ ദിനമായ ജനുവരി നാലിന് രാത്രി 11.55ന് സഭ പ്രസിഡൻറ് വൈ. സദാശിവ​ൻെറ കാർമികത്വത്തിൽ പ്രത്യേക പ്രാർഥന നടത്തും. ശാഖകളിലും ഇതേസമയം ശാഖ ഉപദേഷ്​ടാവി​ൻെറ കാർമികത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രത്യേക പ്രാർഥന നടത്തേണ്ടതാണെന്ന് സഭ വാർത്തക്കുറിപ്പിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.