ഹരിവരാസനം പുരസ്‌കാരം വീരമണി രാജുവിന്

ശബരിമല: 2021ലെ ഹരിവരാസനം പുരസ്‌കാരത്തിന് ഗായകന്‍ എം.ആര്‍. വീരമണി രാജുവിനെ തെരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയാണ് പുരസ്‌കാരത്തുക. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ആയിരക്കണക്കിനു ഭക്തിഗാനങ്ങള്‍ ആലപിച്ച വീരമണി രാജു തമിഴ്നാട് സര്‍ക്കാറി​ൻെറ കലൈമാമണി അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. ജനുവരിയിൽ മകരവിളക്ക് ദിവസം സന്നിധാനത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം നൽകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.