മോഷ്​ടിച്ച പോത്തിനെ വാഹനത്തില്‍ കെട്ടിവലിച്ചു

ഈരാറ്റുപേട്ട: നായെ കെട്ടിവലിച്ച സംഭവത്തിന് പിന്നാലെ, മോഷ്​ടിച്ച പോത്തിനെ വാഹനത്തില്‍ കെട്ടിവലിച്ച് മോഷ്​ടാക്കളുടെ ക്രൂരത. തീക്കോയി ഒറ്റയിട്ടിയിലാണ് സംഭവം. അവശനിലയിലായ പോത്തിനെ ഉപേക്ഷിച്ചനിലയില്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. കശാപ്പിന് കൊണ്ടുവന്ന പോത്തിനെയാണ് മോഷ്​ടിക്കാന്‍ ശ്രമം നടന്നത്. വെള്ളാതോട്ടത്തില്‍ ജോജിയുടേതായിരുന്നു പോത്ത്. ഒറ്റയിട്ടി ടൗണിന് സമീപം റോഡരികില്‍ കെട്ടിയിരുന്ന പോത്തിനെ വ്യാഴാഴ്ച പുലര്‍ച്ച മൂന്നോടെയാണ് കടത്തിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. എന്നാൽ, വാഹനത്തിൽ കയറാതിരുന്നതിനെത്തുടർന്ന് പോത്തിനെ വാഹനത്തി​ൻെറ പിന്നിൽ കയർ കെട്ടി വലിക്കുകയായിരുന്നു. അര കിലോമീറ്ററോളം വാഹനത്തില്‍ കെട്ടിവലിച്ച ശേഷം പോത്തിനെ റോഡരികില്‍ ഉപേക്ഷിച്ച് സംഘം കടന്നു. റോഡിലുരഞ്ഞ് പോത്തി​ൻെറ മുൻകാലുകള്‍ പൊട്ടുകയും കഴുത്തിനോട് ചേർന്ന്​ പരിക്കേൽക്കുകയും ചെയ്തു. റോഡിലൂടെ ഒഴുകിയ ചോര നാട്ടുകാര്‍ കഴുകിക്കളഞ്ഞു. സംഭവത്തിൽ പൊലീസ് അ​േന്വഷണം ആരംഭിച്ചു. തീ​േക്കായി റോഡിലൂടെ എം.ഇ.എസ് ജങ്​ഷനിൽ വന്ന വാഹനം പൂഞ്ഞാർ റോഡിലേക്ക് തിരിഞ്ഞുപോയതായി പ്രദേശത്തെ സി.സി ടി.വി കാമറയിൽനിന്ന്​ വിവരം ലഭിച്ചു. ഉടമസ്ഥൻ പരാതി നൽകാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.