ആരോപണങ്ങൾ അവിശ്വസനീയം; കോടതിവിധി മാനിക്കുന്നു -കോട്ടയം അതിരൂപത

കോട്ടയം: ആരോപണങ്ങൾ അവിശ്വസനീയമാണെങ്കിലും അഭയ കേസിലെ കോടതിവിധി മാനിക്കുന്നതായി ക്​നാനായ കത്തോലിക്ക സഭ കോട്ടയം അതിരൂപത. അതിരൂപതാംഗമായിരുന്ന സിസ്​റ്റർ അഭയ മരിച്ച സംഭവം ദുഃഖകരവും നിർഭാഗ്യകരവുമാണ്​. സിസ്​റ്റർ അഭയ കൊല്ലപ്പെട്ടതാണെന്നും അതിരൂപതാംഗങ്ങളായ ഫാ. തോമസ്​ കോട്ടൂർ, സിസ്​റ്റർ സെഫി എന്നിവരാണ്​ കൊല ചെയ്​തതെന്നും സി.ബി.ഐ സ്​പെഷൽ കോടതി വിധിക്കുകയും ഇരുവർക്കും ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയും ചെയ്​തിരിക്കുകയാണ്​. വിധിക്കെതിരെ അപ്പീൽ നൽകാനും നിരപരാധിത്വം തെളിയിക്കാനും പ്രതികൾക്ക്​ അവകാശമുണ്ട്​. എങ്കിലും ഇത്തരത്തിലൊരു സാഹചര്യമുണ്ടായതിൽ അതിരൂപത ദുഃഖിക്കുകയും​ ഖേദിക്കുകയും ചെയ്യുന്നതായി പ്രസ്​താവനയിൽ പറഞ്ഞു. ​ ഫാ. തോമസ്​ കോട്ടൂരും സിസ്​റ്റർ സെഫിയും കുറ്റക്കാരാണെന്ന്​ കോടതി കണ്ടെത്തിയ ചൊവ്വാഴ്​ച സഭാ നേതൃത്വം പ്രതികരിച്ചിരുന്നില്ല. കോടതി വിധി കണക്കിലെടുത്ത്​ കോട്ടയം രൂപത ആസ്ഥാനത്ത്​ ബുധനാഴ്​ച പൊലീസ്​ പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.