കരോൾ ഗാനങ്ങളിരമ്പാത്ത മഞ്ഞണിഞ്ഞ രാവുകൾ

കോട്ടയം: കോവിഡ്കാല ക്രിസ്മസി​ൻെറ നഷ്​ടമായി കരോൾ. പാട്ടും താളമേളങ്ങളുമായെത്തുന്ന കരോൾ സംഘങ്ങൾ ക്രിസ്മസ്​ ​​രാവുകളിലെ നിറകാഴ്​ചയായിരുന്നു. ദേവാലയങ്ങൾക്കൊപ്പം വിവിധ യുവസംഘങ്ങളും കരോൾ സർവിസുമായി രംഗത്തെത്തിയിരുന്നു. നാലും അഞ്ചും രാവുകൾ നീളുന്നതായിരുന്നു കരോൾ. ദേവാലയങ്ങളു​െട നേതൃത്വത്തിലുള്ളവ ഇടവകാംഗങ്ങളു​െട വീടുകളിൽ ഉണ്ണിയേശുവി​ൻെറ തിരുപ്പിറവി സ​േന്ദശവുമായി എത്തു​േമ്പാൾ ക്ലബുകളും മറ്റും എല്ലാ വീടുകളിലും എത്തും​. പാതിരാവ്​ പിന്നിട്ട്​ പലപ്പോഴും ഇത്​ നീളുന്നതിനാൽ വീടുകളിൽ കുട്ടികൾ മുതൽ മുതിർന്നവർ വരെ പാപ്പാക്കായി ഉറക്കമൊഴിച്ച് കാത്തിരിക്കുന്നത് ക്രിസ്മസ്കാല പതിവായിരുന്നു. ആർക്കൂട്ടങ്ങൾ പാടില്ലെന്ന്​ നിർദേശമുള്ളതിനാൽ ഇത്തവണ കരോൾ വേണ്ടെന്ന തീരുമാനത്തിലാണ്​ ദേവാലയങ്ങൾ. പല ക്ലബുകളും ഇത്​ പിന്തുടരുകയാണ്​. ഏറ്റവും ആഘോഷത്തോടെ നടത്തിയിരുന്ന കരോൾ നഷ്​ടമാകുന്നതി​ൻെറ ദുഃഖത്തിലാണ്​ യുവാക്കൾ. ക്ലബുകളും സംഘടനകളും ക്രിസ്മസ് ആഘോഷത്തിനൊപ്പം ചെറിയ വരുമാനം കൂടി ലഭിക്കുന്ന രീതിയിലാണ് കരോളുകൾ സംഘടിപ്പിച്ചിരുന്നത്. വിദ്യാലയങ്ങളിലെയും കലാലയങ്ങളിലെയും ക്രിസ്മസ് ആഘോഷങ്ങളും കോവിഡിൽ ഇല്ലാതായിട്ടുണ്ട്​. ക്രിസ്മസ് തിരുകർമങ്ങൾ മാത്രമാകും പള്ളികളിലും നടക്കുക. കോവിഡ്​ നിയന്ത്രണങ്ങളോടെയാകും ചടങ്ങുകൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.