ജനത്തെ ആർക്കും തെറ്റിദ്ധരിപ്പിക്കാനാകില്ല; നാടി​െൻറ അഭിപ്രായം പ്രധാനം -മുഖ്യമന്ത്രി

ജനത്തെ ആർക്കും തെറ്റിദ്ധരിപ്പിക്കാനാകില്ല; നാടി​ൻെറ അഭിപ്രായം പ്രധാനം -മുഖ്യമന്ത്രി പത്തനംതിട്ട: ജനത്തെ ആർക്കും തെറ്റിദ്ധരിപ്പിക്കാനാകില്ലെന്നും നാടി​ൻെറ അഭിപ്രായമാണ് എൽ.ഡി.എഫിന് പ്രധാനമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തി​ൻെറ മുന്നേറ്റത്തിനു കരുത്തേകുന്ന വിലപ്പെട്ട അഭിപ്രായങ്ങൾ മുന്നണിക്ക് സ്വീകാര്യമാണ്. ഇവ ഗൗരവമായി വിലയിരുത്തി അടുത്ത പ്രകടനപത്രികയുടെ ഭാഗമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള പര്യടനത്തി​ൻെറ ഭാഗമായി പത്തനംതിട്ടയിൽ സമൂഹത്തി​ൻെറ നാനാതുറകളിൽ നിന്നുള്ളവരുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്ങി​ൻെറ പ്രിൻസിപ്പൽ സെക്രട്ടറിയും ഉപദേഷ്​ടാവുമായിരുന്ന ടി.കെ.എ. നായർ, സംവിധായകൻ ബ്ലെസി, എഴുത്തുകാരൻ ബെന്യാമിൻ എന്നിവരുൾപ്പെടെ നൂറോളം പേർ ക്ഷണിതാക്കളായി ചർച്ചയിൽ പങ്കെടുത്തു. പമ്പ ആക്​ഷൻ പ്ലാൻ നടപ്പാക്കി പമ്പ സംരക്ഷണത്തിന് ആവശ്യമായ നടപടി കൈക്കൊള്ളുമെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികൾ ഏറെയുള്ള ജില്ലയിൽ പ്രവാസി നിക്ഷേപം കാർഷിക മേഖലയിലും ഉപയോഗപ്പെടുത്താൻ സാധിക്കും. തിരിച്ചെത്തിയവർക്കായി വായ്പ പദ്ധതി ആവിഷ്കരിക്കാൻ ലക്ഷ്യമിടും. കിഫ്ബിയെക്കുറിച്ച് തെറ്റിദ്ധാരണ പരക്കുന്നുവെന്ന സംശയം ചർച്ചയിൽ ചിലർ പങ്കിട്ടു. നാട്ടുകാർ ഇതെല്ലാം മനസ്സിലാക്കുന്നവരാണെന്നും അവരെ കബളിപ്പിക്കാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വികസനമെന്നത് ഏതെങ്കിലും ഒരു കൂട്ടർക്കോ പ്രദേശത്തോ മാത്രമായി ഒതുങ്ങേണ്ടതല്ലെന്നാണ് മുന്നണിയുടെ നയം. സാമൂഹിക നീതിയിലധിഷ്ഠിതമായ സർവതല സ്പർശിയായ വികസനമാണ് എൽ.ഡി.എഫി​ൻെറ വികസന നയത്തി​ൻെറ സത്ത. മന്ത്രി കെ. രാജു, എം.എൽ.എമാരായ രാജു എബ്രഹാം, മുല്ലക്കര രത്നാകരൻ, മാത്യു ടി. തോമസ്, വീണ ജോർജ്, എൽ.ഡി.എഫ് നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.