സാമ്പത്തിക സർവേക്കെത്തിയവരെ നാട്ടുകാർ തടഞ്ഞു

കോട്ടയം: താഴത്തങ്ങാടി അറുപുഴയിൽ വീടുകളിൽ സർവേക്ക്​ എത്തിയവരെ നാട്ടുകാർ തടഞ്ഞു. ചൊവ്വാഴ്​ച രാവിലെ 10ഓടെയാണ്​ ഒരു സ്​ത്രീയും പുരുഷനും വീടുകളിലെത്തി വിവരങ്ങൾ അന്വേഷിച്ചത്​. എവിടെനിന്ന്​ വരുന്നു എന്ന ചോദ്യത്തിന്​ കൃത്യമായ മറുപടി നൽകാൻ ഇവർക്ക്​ കഴിഞ്ഞില്ല. ഇരുവരും പറഞ്ഞ കാര്യങ്ങളിൽ പൊരുത്തമില്ലാതെ വന്നതോടെയാണ്​ നാട്ടുകാർ തടഞ്ഞത്​. കേന്ദ്രസർക്കാറിൻെറ സാമ്പത്തിക സർ​േവയാണ്​ എന്ന്​ ആദ്യം അവകാശപ്പെ​െട്ടങ്കിലും ഇത്​ സംബന്ധിച്ച രേഖകളൊന്നും കാണിക്കാൻ ഉണ്ടായിരുന്നില്ല. തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടപ്പോൾ സ്വകാര്യ ഏജൻസിയുടെ കാർഡാണ്​ കാണിച്ചത്​. ഓഫിസ്​ കലക്​ടറേറ്റിന്​ സമീപമാണെന്നും അതല്ല പാസ്​പോർട്ട്​ ഓഫിസിന്​ അടുത്താണെന്നുമൊക്കെ ഇവർ പറഞ്ഞുവെന്ന്​ പ്രദേശവാസികൾ പറയുന്നു. മൊബൈൽ ആപ്പിലാണ്​ വിവരങ്ങൾ​ രേഖപ്പെടുത്തിയിരുന്നത്​. നഗരസഭയുടെ അനുമതി ഉണ്ടെന്ന്​ പറഞ്ഞെങ്കിലും വാർഡ്​ കൗൺസിലർക്കും ഇത്​ സംബന്ധിച്ച്​ അറിവുണ്ടായിരുന്നില്ല. തുടർന്നാണ്​ നാട്ടുകാർ സംഘടിച്ചത്​. സാമ്പത്തിക സ്​ഥിതിയെക്കുറിച്ച്​ ഒന്നും ചോദിക്കാതിരുന്നതും സംശയത്തിന്​ കാരണമായി. നാട്ടുകാർ തടഞ്ഞപ്പോൾ പൊലീസ്​ സഹായം തേടാൻപോലും നിൽക്കാതെ ഇവർ മടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.