പ്രഭാത സവാരിക്കിറങ്ങിയവരെ കൊലപ്പെടുത്താൻ ശ്രമം: യുവതി അടക്കം രണ്ടുപേർ പിടിയിൽ

തിരുവല്ല: പ്രഭാത സവാരിക്കിറങ്ങിയ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ ഉൾ​െപ്പടെ രണ്ടുപേരെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അക്രമി സംഘത്തിലെ യുവതി ഉൾ​െപ്പടെ രണ്ടുപേർ പിടിയിലായി. ആലപ്പുഴ സ്വദേശികളായ വിനോദ്, വിനോദിനൊപ്പം താമസിക്കുന്ന ഷിൻസി എന്നിവരാണ് പിടിയിലായത്. വാഹനങ്ങൾ മോഷ്​ടിക്കുകയും ആളുകളെ കത്തികാട്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോണും പണവും സ്വർണാഭരണങ്ങളും പിടിച്ചുപറിക്കുകയും ചെയ്തിരുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇരുവരും. തിരുവല്ല പൊലീസും പനങ്ങാട് പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിൽ ഷിൻസിയുടെ പാരിപ്പള്ളിയിലെ ബന്ധുവീട്ടിൽനിന്നുമാണ് പിടികൂടിയത്. വാഹന മോഷണത്തിലടക്കം ഇവരുടെ കൂട്ടുപ്രതികളായിരുന്ന ശ്യാം, വിഷ്ണുനാഥ്, മിഷേൽ എന്നിവരെ തിങ്കളാഴ്ച പനങ്ങാട് പൊലീസ് പിടികൂടിയിരുന്നു. തൃക്കാക്കര, പാലാരിവട്ടം, പനങ്ങാട്, നെടുമുടി, പുളിക്കീഴ്, കോയിപ്പുറം, മാവേലിക്കര, കരുനാഗപ്പള്ളി, കൊല്ലം ഈസ്​റ്റ്​, സ്​റ്റേഷൻ പരിധികളിൽ ഇവർക്കെതിരെ നിരവധി കേസുകൾ ഉള്ളതായി പൊലീസ് പറഞ്ഞു. ഷിൻസിക്കെതിരെ വാഹനമോഷണത്തിന് പാരിപ്പള്ളി സ്​റ്റേഷനിൽ കേസുണ്ട്​. റിട്ട. പൊലീസ് ഉദ്യോസ്ഥനും കാവുംഭാഗം സ്വദേശിയുമായ രാജൻ, പെരിങ്ങര സ്വദേശി മുരളീധരകുറുപ്പ് എന്നിവർക്ക് നേരെയാണ് വ്യാഴാഴ്ച പുലർച്ച വിനോദും ഷിൻസിയും ചേർന്ന് ആക്രമണം നടത്തിയത്. പാരിപ്പള്ളിയിൽനിന്ന്​ മോഷ്​ടിച്ച കാറിലെത്തിയായിരുന്നു ആക്രമണം. വിനോദിനെ പനങ്ങാട് പൊലീസിനും ഷിൻസിയെ പാരിപ്പള്ളി പൊലീസിനും കൈമാറി. തിരുവല്ലയിൽ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട് വിനോദിനെയും ഷിൻസിയെയും അടുത്ത ദിവസം കസ്​റ്റഡിയിൽ വാങ്ങുമെന്ന് തിരുവല്ല എസ്.ഐ എ. അനീസ് പറഞ്ഞു. ചിത്രം: PTG Prathi Vinod -വിനോദ്​ ചിത്രം: PTG Prathi Shincy -ഷിൻസി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.