വീട്ടുജോലിക്കാരിയുടെ മരണം: മുൻകൂർ ജാമ്യാപേക്ഷ വിധിപറയാൻ മാറ്റി

കൊച്ചി: മറൈൻഡ്രൈവിലെ ഫ്ലാറ്റിൽനിന്ന്​ വീട്ടുജോലിക്കാരി വീണ്​ മരിച്ച സംഭവത്തിൽ ഫ്ലാറ്റുടമ ഇംത്യാസ് അഹ്​മദ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തിങ്കളാഴ്​ച വിധിപറയും. ഫ്ലാറ്റിലെ ആറാംനിലയിൽനിന്ന് സാരികൾ കൂട്ടിക്കെട്ടി താഴേക്കുചാടിയ തമിഴ്​നാട് സ്വദേശിനി കുമാരിയാണ്​ (55) മരിച്ചത്​. സംഭവത്തിൽ അന്യായമായി തടഞ്ഞുവെക്കൽ, തെളിവ് നശിപ്പിക്കൽ, മനുഷ്യജീവന് അപകടകരമായ ഉപദ്രവം, മനുഷ്യക്കടത്ത് എന്നീ വകുപ്പുകൾ ചുമത്തിയാണ്​ പൊലീസ്​ അന്വേഷണം നടക്കുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.