ദേശീയപതാകയെ അപമാനിച്ചവർ​ക്കെതിരെ കേസ് എടുക്കണം -കെ. സുരേന്ദ്രൻ

പന്തളം: പാലക്കാട് നഗരസഭയിൽ ദേശീയപതാകയെ അപമാനിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ് എടുക്കാതെ ജയ് ശ്രീറാം പറഞ്ഞവർക്കെതിരെ കേസ് എടുക്കുകയാണ് പൊലീസ് ചെയ്തതെന്നും ദേശീയ പതാക തലകീഴായി കെട്ടിയ ഡി.വൈ.എഫ്.ഐ നേതാക്കളെ അറസ്​റ്റ്​ ചെയ്യണമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്രൻ. പന്തളത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി ഓഫിസുകളിലെപ്പോലെ തദ്ദേശ സ്ഥാപനങ്ങളിൽ ചെഗുവേരയുടെ പതാക ഉയർത്തുന്നു. ഇവരെ സർക്കാർ സംരക്ഷിക്കുന്നു. തനിക്കെതിരെ കേന്ദ്രനേതൃത്വത്തിന് പരാതി നൽകി എന്ന വാർത്ത മാധ്യമസൃഷ്​ടിയാണ്. പരാതിയുള്ളവർ പരസ്യമായി രംഗത്തുവരട്ടെ. അയ്യപ്പ​ൻെറ മൂലസ്ഥാനമായ പന്തളത്ത് പരമാവധി വികസനപ്രവർത്തനങ്ങൾ എത്തിക്കും. 1200ഓളം തദ്ദേശ സ്ഥാപനങ്ങളിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ ഇരുമുന്നണിയും ഒന്നിച്ചു. ഞങ്ങൾ തിരിച്ച് തീരുമാനിച്ചാൽ നിയമസഭയിൽ പല വമ്പന്മാരും കാലുകുത്തില്ല എന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.