യു.ഡി.എഫി​െൻറ പരമ്പരാഗത സീറ്റ് എല്‍.ഡി.എഫ് പിടിച്ചെടുത്തു

യു.ഡി.എഫി​ൻെറ പരമ്പരാഗത സീറ്റ് എല്‍.ഡി.എഫ് പിടിച്ചെടുത്തു ചങ്ങനാശ്ശേരി: നഗരസഭ രൂപവത്​കരണം മുതൽ പരമ്പരാഗതമായി കോൺഗ്രസും കേരള കോൺഗ്രസും കൈയടക്കി ​െവച്ചിരുന്ന സീറ്റ് 62 വര്‍ഷത്തിനുശേഷം എല്‍.ഡി.എഫ് പിടിച്ചെടുത്തു. ചങ്ങനാശ്ശേരി നഗരസഭ മൂന്നാം വാര്‍ഡ് പൂവക്കാട്ട്ചിറ വാര്‍ഡാണ് പിടിച്ചെടുത്തത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥിയെ ഏഴ് വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി സി.പി.ഐ സ്വതന്ത്ര സ്ഥാനാര്‍ഥി പ്രിയ രാജേഷാണ് ഇവിടെ വിജയിച്ചത്. പ്രിയ രാജേഷ് ആദ്യമായാണ് തെരഞ്ഞെടുപ്പ് മത്സരരംഗത്ത് ഇറങ്ങുന്നത്. നഗരസഭയില്‍ സി.പി.ഐ വിജയിച്ച ഏക വാര്‍ഡുകൂടിയാണിത്. KTL priya rajesh ചങ്ങനാശ്ശേരി നഗരസഭയില്‍ വിജയിച്ച സി.പി.ഐ സ്വതന്ത്ര സ്ഥാനാർഥി പ്രിയ രാജേഷും പ്രവര്‍ത്തകരും ആഹ്ലാദപ്രകടനം നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.