വളർത്തുനായെ അടിച്ചുകൊന്ന യുവാവിനെതിരെ കേസെടുത്തു​

തിരുവല്ല: വളർത്തുനായെ അടിച്ചുകൊന്നെന്ന വീട്ടമ്മയുടെ പരാതിയിൽ യുവാവിനെതിരെ തിരുവല്ല പൊലീസ് കേസെടുത്തു. കുറപ്പുഴ പടപ്പാട്ട് കുന്നിൽ വീട്ടിൽ സൂസ​ൻെറ മൂന്ന് വയസ്സുള്ള വളർത്തുനായെ അടിച്ചുകൊന്നുവെന്നാണ്​ പരാതി. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഏഴുമണിയോടെ അഴിച്ചുവിട്ട നായെ എട്ട് മണിയോടെ ചോരയിൽ കുളിച്ച് അവശനിലയിൽ വീട്ടുപരിസരത്ത്​ കണ്ടെത്തുകയായിരുന്നു. തുടർന്ന് രാത്രി ഒമ്പതോടെ തിരുവല്ല മൃഗാശുപത്രിയിൽ എത്തിച്ച നായ്​ 10 മണിയോടെ ചത്തു. ചൊവ്വാഴ്​ച നായുടെ മൃതദേഹം പോസ്​റ്റുമോർട്ടം ചെയ്തു. നായുടെ ശരീരത്തി​ൻെറ പല ഭാഗത്തും ക്ഷതം ഏറ്റിരുന്നതായും ആന്തരികമായ പരിക്കാണ് മരണ കാരണമെന്നും പോസ്​റ്റുമോർട്ടത്തിൽ വ്യക്തമായതായി വെറ്ററിനറി ഡോക്ടർ ബിനി പറഞ്ഞു. വിഷാംശം ഉള്ളിൽ ചെന്നിട്ടുണ്ടോയെന്ന് വ്യക്തമാകുന്നതിനായി നായുടെ ആന്തരീകാവയവങ്ങൾ തിരുവനന്തപുരത്തെ കെമിക്കൽ എക്സാമിനേഷൻ ലാബിലേക്ക് അയക്കുമെന്നും ഡോക്ടർ പറഞ്ഞു. നായെ കൊല്ലുമെന്ന് അയൽവാസിയായ അനൂപ് ഒരുമാസം മുമ്പ് ഭീഷണി മുഴക്കിയിരുന്നതായി സൂസൻ പറഞ്ഞു. വാഹനമിടിച്ച് കാലിന് പരിക്കേറ്റ നായ്​ക്ക് രക്ഷകനായി സുമിത്ത്​ തിരുവല്ല: വാഹനമിടിച്ച് കാലിന് പരിക്കേറ്റ തെരുവുനായ്​കുട്ടിക്ക് രക്ഷകനായി എട്ടാം ക്ലാസ് വിദ്യാർഥി. കാവുംഭാഗം കേതാരത്ത് വീട്ടിൽ സുരേഷ്-സ്മിത ദമ്പതികളുടെ മകനായ സുമിത്ത് എസ്. കുമാർ, ട്യൂഷൻ പഠനം കഴിഞ്ഞ് ഞായറാഴ്ച ഉച്ചയോടെ വീട്ടിലേക്ക് മടങ്ങവെയാണ് പരിക്കേറ്റ കാലുമായി അവശനായി മണിപ്പുഴ പാലത്തിന് സമീപം നായ്​കുട്ടിയെ കണ്ടത്. തുടർന്ന്​ സമീപത്തെ കടയിൽനിന്ന്​ കാർഡ് ബോർഡ് പെട്ടി വാങ്ങി നായ്​കുട്ടിയെ അതിൽ കിടത്തി വീട്ടിലെത്തി. ശ്രീനിവാസൻ പുറയാറ്റ്, വിജയൻ എന്നീ സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ നായ്​കുട്ടിയെ ചികിത്സിക്കാൻ മൃഗാശുപത്രിയിൽ എത്തിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി സുമിത്ത് നായ്​കുട്ടിയുമായി മൃഗാശുപത്രിയിൽ എത്തുന്നുണ്ട്. ഒരാഴ്ചക്കകം നായ്​കുട്ടി സുഖം പ്രാപിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചതായി സുമിത്ത് പറഞ്ഞു. ജാക്കിയെന്ന് പേരിട്ട നായ്​കുട്ടിയെ വീട്ടിൽ വളർത്താൻ മാതാപിതാക്കൾ അനുവാദം നൽകിയതായും സുമിത്ത് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.