പൈപ്പുപൊട്ടി പാഴാവുന്നത് ആയിരക്കണക്കിനു ലിറ്റര്‍ ശുദ്ധജലം

ചങ്ങനാശ്ശേരി: പായിപ്പാട് -ചങ്ങനാശ്ശേരി റോഡില്‍ പായിപ്പാട് സ്​റ്റേറ്റ്​ ബാങ്കിന്​ സമീപം നടുറോഡില്‍ പൈപ്പ് പൊട്ടി ജലം പാഴാവുന്നു. ഒരു മാസത്തോളമായി ഇവിടെ പൈപ്പ് പൊട്ടിയിട്ട്. റോഡില്‍ കഴിയും രൂപപ്പെട്ടിട്ടുണ്ട്. പല പ്രാവശ്യം ചങ്ങനാശ്ശേരി ജല അതോറിറ്റി ഓഫിസില്‍ അറിയിച്ചെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. ചങ്ങനാശ്ശേരി നഗരത്തിലും സമീപ പഞ്ചായത്തുകളിലും ആയിരക്കണക്കിന്​ ലിറ്റര്‍ വെള്ളമാണ് ദിവസങ്ങളോളമായി പാഴാവുന്നത്. വാഴൂര്‍ റോഡില്‍ നടയ്ക്കപ്പാടം, കുരിശുംമൂട്, അസീസി റോഡ്, തൃക്കൊടിത്താനം, നാലുകോടി, ചങ്ങനാശ്ശേരി സെന്‍ട്രല്‍ ജങ്​ഷന്‍ കെ.എസ്.ആര്‍.ടി.സി എന്നിവിടങ്ങളിലും വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നു. പൈപ്പ് പൊട്ടിയതി​ൻെറ​ ആഘാതത്തില്‍ ചങ്ങനാശ്ശേരി കെ.എസ്.ആര്‍.ടി.സി സ്​റ്റാന്‍ഡിന്​ മുന്‍വശത്തെ റോഡില്‍ മുമ്പ്​ വലിയ കുഴി രൂപപ്പെട്ടിരുന്നു. ഇതിനു സമീപത്തായാണ് നിലവില്‍ വെള്ളം ഒഴുകുന്നത്. കാല്‍നടക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഇത് ബുദ്ധിമുട്ട് സൃഷ്​ടിക്കുന്നുണ്ട്. അടിയന്തരമായി പൈപ്പ് പൊട്ടല്‍ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. KTL PAYIPPADU WATER PIPE BROKEN പായിപ്പാട്-ചങ്ങനാശ്ശേരി റോഡില്‍ പായിപ്പാട് സ്​റ്റേറ്റ്​ ബാങ്കിന്​ സമീപം നടുറോഡില്‍ പൈപ്പ് പൊട്ടി ജലം പാഴാവുന്നു കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ കേള്‍ക്കണം ചങ്ങനാശ്ശേരി: കേന്ദ്ര സര്‍ക്കാരി​ൻെറ​ കര്‍ഷക വിരുദ്ധ ബില്ലുകള്‍ക്കെതിരെ വെരൂര്‍ കത്തോലിക്ക കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ യോഗം ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറാള്‍ ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍ ഉദ്ഘാടനം ചെയ്​തു. വെരൂര്‍ ശാഖ പ്രസിഡൻറ്​ ടി.ജെ. സെബാസ്​റ്റ്യന്‍ തെക്കേക്കര അധ്യക്ഷത വഹിച്ചു. വികാരി ഫാ. ടോം പുത്തന്‍കളം, സെക്രട്ടറി ടോം കായിത്തറ, ട്രഷറര്‍ പി.ടി. തോമസ് പോളയ്ക്കല്‍, ജോസ് പന്തല്ലൂര്‍, സജി തട്ടാരുപള്ളി, ഷേര്‍ളി കാരുവേലി, കെ.പി. മാത്യു കടന്തോട്ട്, ജോസഫ് ദേവസ്യ തൈക്കാട്ടുശ്ശേരി എന്നിവര്‍ സംസാരിച്ചു. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം ചങ്ങനാശ്ശേരി: നഗരസഭയിലെ എല്ലാ കണ്ടിജൻറ്​ പെന്‍ഷനർമാരും 28ന് മുന്‍പ് ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ചങ്ങനാശ്ശേരി നഗരസഭ സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.