രാജ്യാന്തര ജലസമ്മേളനത്തിന് എം.ജി സർവകലാശാലയിൽ തുടക്കം

കോട്ടയം: ജലമലിനീകരണം മുതൽ ശുദ്ധീകരണം വരെ ചർച്ചചെയ്യുന്ന രാജ്യാന്തര ജലസമ്മേളനത്തിന് മഹാത്മാഗാന്ധി സർവകലാശാലയിൽ തുടക്കം. അന്തർസർവകലാശാല ഇൻസ്ട്രുമെ​േൻറഷൻ സൻെററും സ്‌കൂൾ ഓഫ് എൻവയൺമൻെറൽ സയൻസസും അഡ്വാൻസ്ഡ് സൻെറർ ഫോർ എൻവയൺമൻെറൽ സ്​റ്റഡീസ് ആൻഡ് സസ്‌റ്റെയ്​നബിൾ ഡെവലപ്‌മൻെറും എസ്.ഇ.സി.എ.എസും സംയുക്തമായി ഓൺലൈനായി സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ ലോകത്തിലെ വിവിധ രാജ്യങ്ങളിൽനിന്നുള്ള ശാസ്ത്രജ്ഞർ പ്രബന്ധം അവതരിപ്പിക്കും. വൈസ് ചാൻസലർ പ്രഫ. സാബു തോമസ് ഉദ്ഘാടനം നിർവഹിച്ചു. പ്രോ വൈസ് ചാൻസലർ പ്രഫ. സി.ടി. അരവിന്ദകുമാർ, സിൻഡിക്കേറ്റ്​ അംഗം ഡോ. കേരള വർമ, പ്രഫ. എ.പി. തോമസ്, പ്രഫ. ഇ.വി. രാമസ്വാമി, പ്രഫ. ഉഷ കെ. അരവിന്ദ്, ഡോ. കെ.ആർ. ബൈജു എന്നിവർ സംസാരിച്ചു. റൊണാൾഡ് കലെൻബോൺ (നോർവെ), മെഷ്മറ്റ് എ. ഔട്രൻ (ഫ്രാൻസ്), തോഷിഭുമി ഇഗരാഷി (ജപ്പാൻ), അമൃംതാംഷു ശ്രീവാസ്തവ (ഐ.ഐ.ടി മുംബൈ), റെയ്‌കോ ഗ്യൂഡസ് അലൻസോ (സ്‌പെയിൻ), മൈക്കിൾ ജോൺ വലൻ (ബ്രിട്ടൻ), സുരേഷ് സി. പിള്ള (അയർലൻഡ്), എസ്. സ്‌റ്റെഫ്‌ലിൻ പോൾ സെൽവിൻ (ചൈന), റഖിമോവ ലാറ്റോഫാറ്റ് (ഉസ്‌ബകി​സ്​താൻ), ലീ ഡി വിൽസൺ (കാനഡ), ജെ. സെൽവകുമാർ (ഇന്ത്യ), ചല ദാബ് (ഇത്യോപ്യ), സത്യജിത്ത് ശുക്ല, ബി. നെപ്പോളിയൻ, അമ്പഴഗി മുത്തുകുമാർ, പി. കലൈസെൽവി, പൂജ ചവാൻ സാ​േൻറാസ്, അദ്വൈത കർ, രാജുകുമാർ ഗുപ്ത, അഭിജിത്ത് മൈതി തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പ്രബന്ധം അവതരിപ്പിച്ചു. സമ്മേളനം തിങ്കളാഴ്​ച സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.