ചെമ്പ്​ സ്ഥാനാർഥിയുടെ സാഹസിക യാത്ര

കാട്ടിക്കുന്ന്​ തുരുത്തേൽ നിവാസികളുടെ ദുരിതം എന്ന്​ അവസാനിക്കും വൈക്കം: ​െതരഞ്ഞെടുപ്പുകൾ വരും പോകും. വാഗ്​ദാനങ്ങൾ കടലാസിൽ കാലങ്ങളോളം നിവർന്നുകിടക്കും. കാൽ നടയായി ചെമ്പു പഞ്ചായത്തിലൂടെ ഒന്നു നടക്കാനുള്ള മോഹം കാത്തു സൂക്ഷിക്കുന്ന തുരുത്തുനിവാസികൾ നിശ്ശബ്​ദരായി എല്ലാം സഹിക്കുന്നു. ചെമ്പു പഞ്ചായത്തിൽ കാട്ടിക്കുന്ന്​ തുരുത്തേൽ നിവാസികളുടെ ദീർഘകാല സ്വപ്​നമാണ്​ ഇവിടെ പാലം വേണമെന്നത്​. 15 വാർഡിനെ രണ്ടായി വിഭജിക്കുന്ന മൂവാറ്റുപുഴയാറിന്​ കുറുകെ പാലം നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട ഇവിടെ സഞ്ചരിക്കാൻ മരക്കഷണ പാലത്തിൽ കയറിവേണം പോകാൻ. വാഗ്​ദാനങ്ങൾ കേട്ട്​ നാട്ടുകാർ മടുത്തു. KTL thadipalam ചെമ്പ്​ പഞ്ചായത്ത് ഒന്നാംവാർഡ്​ യു.ഡി.എഫ് സ്ഥാനാർഥി രമ്യ അരുൺ വോട്ടിനായുള്ള സാഹസിക യാത്ര

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.