സ്ഥാനാര്‍ഥികൾക്കൊപ്പം ജയനും

അങ്കമാലി: സ്ഥാനാർഥികൾക്കൊപ്പം വോട്ടുറപ്പിക്കാൻ നടന്‍ ജയ​ൻെറ വേഷമിട്ട യുവാവും ഇറങ്ങിയത്​ കൗതുകമായി. ഗ്രാമ പഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥികളായ ഷൈനി വില്‍സണ്‍, ബിനോയി കൂരന്‍, ബ്ലോക്ക്​ പഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി ജോര്‍ജ് മൂന്നുപീടിയേക്കല്‍ എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥമാണ്​ പാല സ്വദേശി മോഹനൻ ജയ​ൻെറ വേഷമണിഞ്ഞത്. തുറവൂര്‍ കവലയിൽ ജയനൊപ്പം സ്ഥാനാര്‍ഥികള്‍ അണിനിരന്നത് ഏറെ പേരെ ആകർഷിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.