മുണ്ടക്കയത്ത് മത്സരം കനത്തു

മുണ്ടക്കയം: മുണ്ടക്കയത്ത് ഇക്കുറി മത്സരം കനത്തു. ഭരണം നിലനിർത്താൻ യു.ഡി.എഫും അട്ടിമറിക്കാൻ എൽ.ഡി.എഫും കിണഞ്ഞു ശ്രമിച്ചു കൊണ്ടിരിക്കുന്നു. യു.ഡി.എഫ് കോട്ടയെന്നറിയപ്പെടുന്ന പഞ്ചായത്തിൽ അത് തിരുത്താൻ സി.പി.എമ്മിൻെറ നേതൃത്വത്തിൽ ശക്തമായ പോരാട്ടമാണ് നടത്തുന്നത്. തുടർച്ചയായി മൂന്നാം തവണയും ഭരണം പിടിക്കാൻ തയാറെടുപ്പിലാണ് യു.ഡി.എഫ്. ഭരണം അട്ടിമറിക്കാൻ സി.പി.എമ്മി​ൻെറ ശ്രമം വിലപ്പോകി​െല്ലന്നാണ് യു.ഡി.എഫ്. ഭാഷ്യം. തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന് തൊട്ടുമുമ്പുവരെ സജീവമായിരുന്ന കോൺഗ്രസ് ക്യാമ്പിന്​ സ്ഥാനാർഥി നിർണയത്തോടെ വേഗം കുറഞ്ഞിരുന്നു. ഓടിയാൽ ഒപ്പമെത്താനാവി​െല്ലന്ന്​ കരുതിയ ഇടതുമുന്നണി തെരഞ്ഞെടുപ്പ്​ പ്രഖ്യാനത്തോടെ സജീവമാവുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറും ഡി.സി.സി മെംബറുമായിരുന്ന കെ.എസ്. രാജുവും സി.പി.എം പ്രാദേശിക നേതാവ്​ ഫൈസൽ മോനും മത്സരിക്കുന്ന വണ്ടൻപതാൽ, മുൻ ബ്ലോക് പഞ്ചായത്ത്​ അംഗങ്ങളായ റജീന റഫീക്, ബെന്നി ചേറ്റുകുഴി എന്നിവർ മത്സരിക്കുന്ന വരിക്കാനി, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ ബോബി കെ. മാത്യു, രാജീവ് അലക്സാണ്ടർ എന്നിവർ രണ്ട്​ മുന്നണികളിലായി മത്സരിക്കുന്ന പൈങ്ങണ, മുൻ പഞ്ചായത്തംഗങ്ങളായ ജിനീഷ് മുഹമ്മദ്, ടി.എം. ബേബി എന്നിവർ നേരിടുന്ന മുളങ്കയം വാർഡുകളാണ് പഞ്ചായത്തിൽ ഏറെ ശ്രദ്ധയാകർഷിക്കുന്നത്​. പഞ്ചായത്തിലെ ഒന്നാം വാർഡിൽ കോൺഗ്രസും സി.പി.എമ്മും, ജനപക്ഷവും മത്സരിക്കുന്ന വേല നിലം വാർഡിലും വിജയം പ്രവചനാതീതമായി. കോൺഗ്രസ് കോട്ടകൾ തകർക്കാൻ സി.പി.എം എല്ലാ തന്ത്രങ്ങളും തയാറാക്കിയാണ് പ്രവർത്തിക്കുന്നത്. എന്നാൽ, പഴുതുകൾ നൽകാതെ പ്രവർത്തനം നടത്തി വിജയിക്കാമെന്നുള്ള പ്രതീക്ഷയിലാണ് കോൺഗ്രസ്. 21 അംഗ ഭരണ സമിതിയിൽ 15 ന് മുകളിൽ സീറ്റു പിടിക്കാനാവുമെന്നാണ് ഇരുമുന്നണികളും പ്രതീക്ഷിക്കുന്നത്. വൈദ്യുതി മുടങ്ങും കാഞ്ഞിരപ്പള്ളി: സെക്​ഷൻ പരിധിയിലുള്ള കാഞ്ഞിരപ്പള്ളി പേട്ട കവല, പേട്ട വാർഡ്, തോട്ടുമുഖം, വളവുകയം, കൊല്ലംകുളം, പാറക്കടവ്, നരിവേലി, മേലാട്ടു തകിടി, ഇല്ലത്തു പറമ്പിൽ പടി എന്നിവിടങ്ങളിൽ രാവിലെ ഒമ്പത്​ മുതൽ വൈകീട്ട്​ അഞ്ചു വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.