തലയോലപ്പറമ്പിൽ ജോസിനെ വിശ്വസിച്ച്​ എൽ.ഡി.എഫ്​

--റൗണ്ട്​ അപ്പ്​- തലയോലപ്പറമ്പ് തലയോലപ്പറമ്പ്: ഇടതുവേരോട്ടമുള്ള പഞ്ചായത്തുകളുമായി അതിർത്തി പങ്കിടുേമ്പാഴും വലതിനൊപ്പമാണ് തലയോലപ്പറമ്പ് പഞ്ചായത്ത് പതിവായി നിലയുറപ്പിക്കുന്നത്. ഇത്തവണയും പ്രത്യക്ഷത്തിൽ യു.ഡി.എഫിന് ഭീഷണിയില്ലെന്ന് തോന്നുമെങ്കിലും കേരള കോൺഗ്രസ് ജോസ് വിഭാഗം ഒപ്പംചേർന്നതോടെ കനത്ത വെല്ലുവിളിയാണ് എൽ.ഡി.എഫ് ഉയർത്തുന്നത്. കേരള കോൺഗ്രസ് ജോസ് വിഭാഗം കരുത്തുകാട്ടിയാൽ ഭരണം സ്വന്തം പക്ഷത്തേക്ക് എത്തുമെന്നാണ് എൽ.ഡി.എഫ് കണക്കുകൂട്ടൽ. എന്നാൽ, ശക്തിചോർച്ചയില്ലെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. ജോസ് വിഭാഗം നാല് സീറ്റിൽ മത്സരിക്കുമ്പോൾ ജോസഫ് മൂന്ന് സീറ്റിലാണ് മത്സരം. പഞ്ചായത്തിലെ അഞ്ചുവാർഡുകളിൽ കനത്ത മത്സരമാണ്​. അഞ്ചാംവാർഡിലെ മത്സരം ഏറെ ശ്രദ്ധേയമാണ്​. പഞ്ചായത്തിലെ മാണിവിഭാഗത്തി​ൻെറ പി.വി. കുര്യൻ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കു​േമ്പാൾ എതിർക്കുന്നത്​ ജോസഫ് വിഭാഗത്തിലെ സജിമോനാണ്​. ഈ വാർഡിലെ വിജയം ജോസ്​-ജോസഫ്​ വിഭാഗത്തി​ൻെറ കരുത്തളക്കുന്നതുകൂടിയാകും. ചിലയിടങ്ങളിൽ ഇരുമുന്നണികൾക്കും ഭീഷണിയായി വിമതരും രംഗത്ത​ുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.