മുഖ്യമന്ത്രി പ്രചാരണത്തിൽനിന്ന്​ വിട്ടുനിൽക്കുന്നത് ഭയത്താൽ -കൃഷ്​ണദാസ്

ചങ്ങനാശ്ശേരി: ജനങ്ങളെ ഭയപ്പെടുന്നതിനാലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ഇറങ്ങാത്തതെന്ന്​ ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്​ണദാസ് പറഞ്ഞു. ചങ്ങനാശ്ശേരി നഗരസഭയില്‍ മത്സരിക്കുന്ന എന്‍.ഡി.എ സ്ഥാനാർഥികളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ്​ എ. മനോജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ ബി. രാധാകൃഷ്​ണ മേനോന്‍, എന്‍. ഹരി, ബി.ഡി.ജെ.എസ് നിയോജക മണ്ഡലം പ്രസിഡൻറ്​ പി.കെ. കൃഷ്​ണന്‍, ബി.ജെ.പി മധ്യമേഖല ഉപാധ്യക്ഷന്‍ എന്‍.പി. കൃഷ്​ണകുമാര്‍, ജനറല്‍ സെക്രട്ടറി എം.ബി. രാജഗോപാല്‍, സംസ്ഥാന സമിതി അംഗം പി.പി. ധീരസിംഹന്‍, ജില്ല ട്രഷറര്‍ പി.ഡി. രവീന്ദ്രന്‍, സമിതി അംഗം പി. സുരേന്ദ്രനാഥ്, ഒ.ബി.സി മോര്‍ച്ച ജില്ല പ്രസിഡൻറ്​ രവീന്ദ്രന്‍ വാകത്താനം, ജനറല്‍ സെക്രട്ടറി സി.ആര്‍. രാധാകൃഷ്​ണന്‍, ടൗണ്‍ സൗത്ത് പ്രസിഡൻറ്​ അഡ്വ. സുഭാഷ് കോയിക്കല്‍, നോര്‍ത്ത് പ്രസിഡൻറ്​ പി. രാമകൃഷ്​ണന്‍, അനില്‍ ബാബു, ശ്രീജിത് വി. നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചിത്രം KTL nda krishnadas ചങ്ങനാശ്ശേരി നഗരസഭയില്‍ മത്സരിക്കുന്ന എന്‍.ഡി.എ സ്ഥാനാർഥികളുടെ സംഗമം ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്​ണദാസ് ഉദ്ഘാടനം ചെയ്യുന്നു എൽ.ഡി.എഫ് സ്ഥാനാർഥി പര്യടനത്തിന്​ തുടക്കം കാത്തിരപ്പള്ളി: ജില്ല പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർഥി ജെസി ഷാജൻ മണ്ണംപ്ലാക്കലി​ൻെറ പര്യടനത്തിനു തുടക്കമായി. പേട്ടകവലയിൽ എൽ.ഡി.എഫ് ജില്ല കൺവീനർ പ്രഫ. എം.ടി. ജോസഫ് പര്യടനം ഉദ്​ഘാടനം ചെയ്തു. പി.എൻ. പ്രഭാകരൻ, വി.പി. ഇബ്രാഹീം, വി.പി. ഇസ്മായിൽ, ഷമീം അഹമ്മദ്, പി.കെ. നസീർ, കെ.എൻ. ദാമോദരൻ, ഒ.പി.എ. സലാം, അസ്വ. എം.എ. ഷാജി, ജോസ് മടുക്കകുഴി, മിർഷാഖാൻ മങ്കാശേരിൽ, ഇബ്രാഹീം പൂളിമൂട്ടിൽ, ഷമീർ അഞ്ചിലിപ്പാ, ജയിംസ് പെരുമാക്കുന്നേൽ എന്നിവർ സംസാരിച്ചു. ഒന്നാം ദിവസത്തെ പര്യടന പരിപാടിയുടെ സമാപനം വിഴിക്കിത്തോട്ടിൽ നടന്നു. സമാപന സമ്മേളനം ഡോ. എൻ. ജയരാജ് എം.എൽ.എ ഉദ്​ഘാടനം ചെയ്തു. വെള്ളിയാഴ്ചത്തെ പര്യടനം രാവിലെ 8.30ന് പഴയിടത്തുനിന്ന്​ ആരംഭിക്കും. കേരള കോൺഗ്രസ് എം ജില്ല പ്രസിഡൻറ്​ സണ്ണി തെക്കേടം ഉദ്​ഘാടനം ചെയ്യും. മണിമല മൂങ്ങാനിയിൽ ചേരുന്ന സമാപനസമ്മേളനം സി.പി.ഐ ജില്ല സെക്രട്ടറി സി.കെ. ശശിധരൻ ഉദ്​ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.