വൈക്കത്ത്​ നിരാശയുടെ വിളവെടുപ്പ്​

വൈക്കം: കർഷകർക്ക്​ കണ്ണീരായി വെച്ചൂർ പൊന്നങ്കരി പോട്ടക്കരി പാടശേഖരത്തിലെ വിളവെടുപ്പ്​. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ മുങ്ങിയ നെൽകൃഷിയെ രാപ്പകൽ ഉറക്കമൊഴിച്ച്​ രക്ഷിച്ചെടുത്ത കർഷകർക്ക് വിളവെടുത്തപ്പോൾ കൊയ്ത്ത​ുയന്ത്രത്തിന്​ കൊടുത്ത വാടകപോലും ലഭിച്ചില്ല. കഴിഞ്ഞ തവണ ഏക്കറിന്​ 22 ക്വിൻറൽ നെല്ലു ലഭിച്ച കർഷകർക്ക്​ ഇക്കുറി രണ്ട്​ ക്വിൻറൽ നെല്ലാണ് ലഭിച്ചത്. 50 സൻെറ്​ മുതൽ ഒരേക്കർവരെ നിലമുള്ള 30 ലധികം കർഷകരാണ് പൊന്നങ്കരി പാടശേഖരത്തുള്ളത്. വെച്ചൂർ ഇടയാഴം കോളനിവാസി അമ്മിണി ഒരേക്കറിൽ നടത്തിയ കൃഷിയിൽ രണ്ട് ക്വിൻറൽ നെല്ലാണ് ലഭിച്ചത്. തലയാഴം ഉല്ലല പുത്തൻതറയിൽ സന്തോഷ് 50 സൻെറിൽ നടത്തിയ കൃഷിയിൽ ഒരു ക്വിൻറൽ നെല്ലാണ് ലഭിച്ചത്. കഴിഞ്ഞ തവണ സന്തോഷിന്​ 12 ക്വിൻറൽ നെല്ല് ലഭിച്ചിരുന്നു. പൊന്നങ്കരി പോട്ടക്കരി പാടശേഖരത്തിനു​ സമീപം താമസിക്കുന്ന പാപ്പക്ക്​ ഒരേക്കറിൽ നടത്തിയ കൃഷിയിൽ നാല് ക്വിൻറൽ നെല്ലു ലഭിച്ചു. കഴിഞ്ഞ തവണ 22 ക്വിൻറൽ ലഭിച്ച സ്ഥാനത്താണ് പാപ്പക്ക്​​ ഈ തിരിച്ചടി നേരിട്ടത്. മണിക്കൂറിന്​ 2000 രൂപ കൊയ്ത്തു യന്ത്രത്തിന്​ വാടക നൽകിയാണ് കൊയ്തത്. ഏക്കറിനു 20,000 രൂപയോളം മുടക്കിയാണ് കർഷകർ കൃഷിയിറക്കിയത്. വിളനാശമുണ്ടായതോടെ കർഷകർ കൊയ്ത്തുയന്ത്രത്തിന്​ വാടക നൽകാൻ തന്നെ ഏറെ ക്ലേശിച്ചു. പലിശക്ക്​ കടം വാങ്ങിയും വായ്​പയെടുത്തും സ്വർണം പണയം​െവച്ചും കൃഷിയിറക്കിയ കർഷകർക്ക് കൃഷി നശിച്ചതോടെ വലിയ സാമ്പത്തിക ബാധ്യതയാണ്​ ഉണ്ടായിരിക്കുന്നത്. കടക്കെണിയിലായ കർഷകർക്ക് സർക്കാർ ധനസഹായം നൽകണമെന്ന് കർഷകർ ആവശ്യപ്പെട്ടു. പടം KTL namamathra vilavu വെച്ചൂർ പൊന്നങ്കരി പോട്ടക്കരി പാടശേഖരത്തിൽനിന്ന് കൊയ്തെടുത്ത നാമമാത്ര വിളവുമായി കർഷകർ ഋഷഭ വാഹന എഴുന്നള്ളത്ത് ഭക്തിനിർഭരം വൈക്കം: അഷ്​ടമി ഉത്സവത്തി​ൻെറ ഏഴാംദിവസമായ വ്യാഴാഴ്​ച രാത്രിയിൽ നടന്ന ഋഷഭവാഹന എഴുന്നള്ളത്ത് ഭക്തിനിർഭരം. കോവിഡ് നിയ​ന്ത്രണങ്ങൾക്കിടയിലായിരുന്നു എഴുന്നള്ളത്ത്. രാത്രി പത്തിന്​ എഴുന്നള്ളത്ത് ആരംഭിച്ചു. തെക്കേ ഗോപുരമുറ്റത്ത് എത്തിയ സമയത്ത്​ മാത്രമാണ് ഭക്ത ജനങ്ങൾക്ക്​ പ്രവേശനം നൽകിയത്​. ഇത്തവണ ഒരു മണിക്കൂർ കൊണ്ട് പൂർത്തീകരിച്ചു. വെള്ളിയിൽ നിർമിതമായ കാളയുടെ പുറത്തു വൈക്കത്തപ്പ​ൻെറ തങ്കവിഗ്രഹം അണിയിച്ചൊരുക്കി എഴുന്നള്ളിക്കുന്നതാണ് ഋഷഭ വാഹന എഴുന്നള്ളിപ്പ്​. അവകാശികളായ മൂസ​തുമാരാണ് എഴുന്നള്ളിക്കുന്നത്​. പാരമ്പര്യമായ ആചാരത്തനിമ നിലനിർത്തുന്ന ഈ ചടങ്ങിൽ അഞ്ചുതരം വാദ്യങ്ങൾ ഉപയോഗിച്ച്​ അഞ്ച്​ പ്രദക്ഷിണം ​വെക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.