കോവിഡ്​: മന്നം ജയന്തി ആഘോഷങ്ങള്‍ ഒഴിവാക്കി

ചങ്ങനാശ്ശേരി: കോവിഡ് കണക്കിലെടുത്ത്​ ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ പെരുന്നയി​ലെ മന്നം ജയന്തി ആഘോഷങ്ങള്‍ ഒഴിവാക്കിയതായി എന്‍.എസ്.എസ് ജനറല്‍സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ അറിയിച്ചു. പകരം ജനുവരി രണ്ടിന് ജന്മദിനാചരണം നടത്തും. മന്നം സമാധി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന മാത്രമേ ഉണ്ടായിരിക്കുകയുള്ളു. സമാധിമണ്ഡപത്തിലും സംസ്ഥാനമൊട്ടുക്കുള്ള താലൂക്ക് യൂനിയനുകളിലും കരയോഗങ്ങളിലും എന്‍.എസ്. എസ് സ്ഥാപനങ്ങളിലും കോവിഡ് നിബന്ധനകള്‍ പാലിച്ച്​ അന്നേദിവസം ആചരണം നടത്തും. താലൂക്ക് യൂനിയന്‍ മന്ദിരങ്ങളും കരയോഗമന്ദിരങ്ങളും എന്‍.എസ്.എസ് സ്ഥാപനങ്ങളും പരിസരങ്ങളും വൃത്തിയാക്കി, രാവിലെ 11ന് സമുദായാചാര്യ​ൻെറ ചിത്രത്തിന്​ മുന്നില്‍ നിലവിളക്ക്​ കൊളുത്തി പുഷ്പാര്‍ച്ചന നടത്തി ആദരവ് പ്രകടിപ്പിക്കുമെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.