ബുറെവി: പാലായിൽ കൺട്രോൾ റൂം

പാലാ: ബുറെവി ചുഴലിക്കാറ്റി​ൻെറ ഭാഗമായി പാലാ ഇലക്​ട്രിക്കൽ സർക്കിൾ ഒാഫിസിനു​ കീഴിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. വൈദ്യുതി സംബന്ധമായ വിവരങ്ങൾ അറിയിക്കാൻ പാലാ ഇലക്​ട്രിക്കൽ ഡിവിഷൻ പരിധിയിൽ 9496018396 നമ്പറിലും പൊൻകുന്നം ഇലക്​ട്രിക്കൽ ഡിവിഷൻ പരിധിയിൽ 9496018397 നമ്പറിലും ബന്ധപ്പെടാം സ്ഥാനാർഥി കോവിഡ് ബാധിതനായി ആശുപത്രിയില്‍, ചിത്രവുമായി പ്രവർത്തകർ വൈക്കം: കോവിഡ് ബാധിതനായി ജില്ല ആശുപത്രിയില്‍ ചികിത്സയിലായ നഗരസഭ 15ാം വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാർഥി അബ്​ദുൽ സലാം റാവുത്തറിനുവേണ്ടി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീട് വീടാന്തരം കയറി ഇറങ്ങി പ്രചാരണം തുടങ്ങി. പ്രചാരണം കൊഴുത്തുവരുന്ന സന്ദര്‍ഭത്തിലാണ് ആകസ്​മികമായി സ്ഥാനാർഥി കോവിഡ് ബാധിതനായത്. 15ാം വാര്‍ഡില്‍ യു.ഡി.എഫും എല്‍.ഡി.എഫും തമ്മില്‍ നേരിട്ടുള്ള പോരാട്ടമാണ്. അതുകൊണ്ട് തന്നെ ഇവിടെ തീപാറുന്ന പോരാട്ടമായിരുന്നു. അതിനു വേണ്ടിയുള്ള നെട്ടോട്ടത്തിനിടയിലാണ് സ്ഥാനാർഥിക്ക് കോവിഡ് ബാധയുണ്ടായത്. സ്ഥാനാർഥിയുടെ ചിത്രം പതിച്ച പ്ലക്കാര്‍ഡുകളുമായാണ് കോണ്‍ഗ്രസ് -യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭവന സന്ദര്‍ശനം നടത്തിയത്. ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എ. സനീഷ് കുമാര്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ്​ പി.കെ. ജയപ്രകാശ്, സോണി സണ്ണി, ജോര്‍ജ്​ വര്‍ഗീസ്, എ. ഷാനവാസ്, ജയിംസ് തോമസ്, സജന്‍, കെ.വി. കൈലാസന്‍, സിബിന്‍ റാവുത്തര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രചാരണം. പടം KTL bhavana sandarsanam നഗരസഭ 15ാം വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാർഥി അബ്​ദുൽ സലാം റാവുത്തര്‍ കോവിഡ് ബാധിതനായി ആശുപത്രിയിലായപ്പോള്‍ സ്ഥാനാർഥിക്കുവേണ്ടി ഭവനസന്ദര്‍ശനം നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.