അപരാജിതവഴി ഓണ്‍ലൈനായി പരാതി സമര്‍പ്പിക്കാം

കോട്ടയം: സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം അടക്കമുള്ള പരാതികൾ ഇനി ഓൺലൈനായി നൽകാം. പൊലീസ് നടപ്പാക്കി വരുന്ന അപരാജിത ഇ-ഓണ്‍ലൈന്‍ സെല്ലിലേക്ക് ഇ-മെയില്‍ മുഖേനയാണ്​ പരാതി നൽകേണ്ടത്​. സ്ത്രീകളെയും കുട്ടികളെയും സോഷ്യല്‍ മീഡിയ, മൊബൈല്‍ ഫോണ്‍ എന്നിവയിലൂടെ ഭീഷണിപ്പെടുത്തുക, മാനഹാനി വരുത്തുക, തട്ടിപ്പിനിരയാക്കുക എന്നിവയിലാണ്​ പരാതിപ്പെടാൻ കഴിയുക. പാരതി നൽകേണ്ട ഇ-മെയിൽ : aparajitha.pol@kerala.gov.in

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.