യു.ഡി.എഫ് ഈരാറ്റുപേട്ട മേഖല കൺവെൻഷൻ

ഈരാറ്റുപേട്ട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരങ്ങൾ കവർ​െന്നടുത്ത എൽ.ഡി.എഫ് സർക്കാറിനെതിരെയുള്ള വിധിയെഴുത്താകും തെരഞ്ഞെടുപ്പെന്ന്​ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. നടയ്ക്കൽ അറഫ നഗറിൽ ചേർന്ന യു.ഡി.എഫ് മേഖല കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭ മുസ്​ലിംലീഗ് പ്രസിഡൻറ്​ പി.എസ്. അബ്​ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. അഡ്വ. മുഹമ്മദ് ഷാ മുഖ്യപ്രഭാഷണം നടത്തി. വി.എം. സിറാജ്, കെ.എ. മാഹിൻ, അഡ്വ. പീർ മുഹമ്മദ് ഖാൻ, സി.എം. റാസി, അബ്​സാർ മുരിക്കോലിൽ അമീൻപിട്ടയിൽ, പി.എം. അമീൻ, അസ്‌ലം, ഷാഹുൽ ഹമീദ് മൗലവി, എം.ബി. നൗഷാദ്, സുനീർ വെട്ടിക്കൽ, സാലി, അബ്ബാസ് കണ്ടത്തിൽ, കെ.ഇ. അഷറഫ്, സ്ഥാനാർഥികളായ നാസർ വെള്ളൂപ്പറമ്പിൽ, ഫാസില അബ്​സാർ, ഷഫ്ന അമീൻ എന്നിവർ സംസാരിച്ചു. പടം KTL arafa nagar convention ഈരാറ്റുപേട്ട അറഫാ നഗർ മേഖല കൺ​െവൻഷൻ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഉദ്ഘാടനം ചെയ്യുന്നു കാരയ്ക്കാട് മേഖല യു.ഡി.എഫ് കൺ​െവൻഷൻ ഈരാറ്റുപേട്ട: യു.ഡി.എഫ് കാരക്കാട് മേഖല കൺ​െവൻഷൻ പി.കെ. ഫിറോസ് ഉദ്ഘാടനം ചെയ്​തു. സൈനുലാബ്​ദീൻ അധ്യക്ഷത വഹിച്ചു. അഡ്വ. മുഹമ്മദ് ഷാ മുഖ്യപ്രഭാഷണം നടത്തി. മുസ്​ലിംലീഗ് ജില്ല വൈസ് പ്രസിഡൻറ് കെ.എ. മുഹമ്മദ് അഷറഫ്, നഗരസഭ മുസ്​ലിം ലീഗ് പ്രസിഡൻറ് പി.എസ്. അബ്​ദുൽ ഖാദർ, അവിനാഷ് മൂസ, എ.പി. നിസാർ, പി.കെ. നസീർ, അഷറഫ്, ലത്തീഫ് കുറു മുളന്തടം , അഡ്വ. പീരു മുഹമ്മദ് ഖാൻ, റാസി ചെറിയ വല്ലം, അഫ്​സൽ വെള്ളുപ്പറമ്പിൽ, കരീം കാരയ്ക്കാട് സ്ഥാനാർഥികളായ വി.എ. പരീക്കൊച്ച്, സുനിൽ കുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.