ആധുനിക കാലത്തും ആംഗ്യഭാഷക്ക്​ അയിത്തം

കോട്ടയം: കമാൻഡോ ഓപറേഷൻ മുതൽ വിമാനം പറപ്പിക്കാനും ഇറക്കാനും വരെ ഉപയോഗിക്കുന്നതായിട്ടും ആംഗ്യഭാഷയോട്​ അധികൃതർക്ക്​ അയിത്തം. സംസാരിക്കാൻ കഴിയുന്നവർ കുറച്ച്​ മണിക്കൂറുകൾ ​െചലവിട്ട്​ ആംഗ്യഭാഷ പഠിച്ചാൽ ജീവിതം മാറിമറിഞ്ഞുപോകുന്നത്​ സംസ്ഥാനത്തെ ലക്ഷത്തോളം ബധിരരുടേതാണെന്ന്​ പറഞ്ഞിട്ടും അധികൃതർക്ക്​ അനക്കമില്ല. സ്​കൂളുകളിലും മറ്റും ആംഗ്യഭാഷ പഠിപ്പിച്ചാൽ നിസ്സാരമായി പരിഹരിക്കപ്പെടാവുന്ന ബുദ്ധിമു​ട്ടേ നമുക്ക്​ ചുറ്റുമുള്ള ബധിരർക്കുള്ളൂ. അവർ ഈ ആവശ്യം ഉന്നയിക്കാൻ തുടങ്ങി മൂന്നരപ്പതിറ്റാണ്ട്​ കഴിഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ല. ആംഗ്യവും ചുണ്ടി​ൻെറ ചലനവും ചേരുന്നതാണ് ഈ ഭാഷ. കാര്യമായ വ്യാകരണവും കടുകട്ടി സാഹിത്യവുമൊന്നുമില്ലാത്തതിനാൽ പഠിക്കാനും എളുപ്പം. ദിവസം ഒരു മണിക്കൂർ വെച്ച് ഏറിവന്നാൽ ആറ് മാസം, അതിനകം കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയും. ഇതി​ൻെറ ഫലം ചെറുതല്ല. അന്യഗ്രഹ ജീവികളെപ്പോലെ, നമുക്കിടയിൽ ഒറ്റപ്പെട്ടു കിടക്കുന്ന ഒരു ലക്ഷത്തോളം പേർ മുഖ്യധാരയിലേക്ക് എത്തും. അതോടെ മൂകർക്ക് ആരോടും വഴി ചോദിക്കാം, ബധിരരോട് നമുക്ക് തമാശ പറയാം. അവർക്ക്​ നമ്മളിൽ ഒരാളായി ജീവിക്കാം. സാധാരണക്കാരെ സൈൻ ലാംഗ്വേജ് പഠിപ്പിക്കാൻ കേന്ദ്രസർക്കാറിന് ഫണ്ടുണ്ട്. പക്ഷേ, സംസ്ഥാന സർക്കാർ മുൻകൈയെടുക്കണം. സർക്കാർ സ്ഥാപനങ്ങളിൽ ആംഗ്യഭാഷയറിയാവുന്നവർ ഉണ്ടാകണമെന്ന മിനിമം ആവശ്യവും നടപ്പായില്ല. എന്നാൽ കോഴിക്കോട്​, തൃശൂർ കലക്​ടറേറ്റുകളിൽ ജീവനക്കാരെ ആംഗ്യഭാഷ പഠിപ്പിക്കാനുള്ള ശ്രമങ്ങൾ ഏതാനും മാസം മുമ്പ്​ നടന്നിരുന്നു. പ്രകൃതി ദുരന്തം കൊടുമ്പിരിക്കൊണ്ട നാളുകളിലാണ്​ ബധിരർ ഏറെ ബുദ്ധിമുട്ടിയത്​. സർക്കാറും മറ്റ്​ അധികാരികളും നൽകിയ മുന്നറിയിപ്പുകൾ എന്തെന്നു​പോലുമറിയാതെ വിഷമിക്കുകയായിരുന്നു അവർ. പിന്നീട്​ ദുരന്തനിവാരണ അതോറിറ്റി മുൻകൈയെടുത്ത്​ എല്ലാ ജില്ലയിലും ബധിരരുടെ യോഗങ്ങൾ വിളിച്ച്​ ആംഗ്യഭാഷയിൽ മുൻകരുതൽ നടപടികളെക്കുറിച്ച്​ വിശദീകരിച്ചു. ലോകത്ത്​ നടക്കുന്ന എല്ലാ കാര്യങ്ങളും മനസ്സിലാക്കാൻ ബധിരന് സാധിക്കും. മക്കളെ കേൾപ്പിക്കാൻ പുത്തൻ പാട്ടുകളുടെ സീഡീ ചോദിച്ചെത്തുന്ന ബധിരർ മ്യൂസിക് ഷോപ്പുകൾക്ക് അത്ഭുതമല്ല. സിനിമാശാലകളിലും ഇവരുണ്ടാകും. മുഴുവൻ മനസ്സിലായിട്ടല്ല. പക്ഷേ, ഉള്ളതുകൊണ്ട് തൃപ്തരാണ്. സബ്ടൈറ്റിലുള്ള സിനിമയാണെങ്കിൽ ഉത്സവമാണ്. പക്ഷേ, ഇവർ കരഞ്ഞുപോകുന്ന മറ്റൊരിടമുണ്ട്. അതാണ് ആശുപത്രികൾ. ത​ൻെറ വിഷമം ഡോക്ടറെ പറഞ്ഞ്​ മനസ്സിലാക്കാൻ കുറേയേറെ കഷ്​ടപ്പെടേണ്ടിവരും. വയറുവേദനയുണ്ട് എന്നല്ലാതെ അകത്താണോ പുറത്താണോ വിട്ടുവിട്ടാണോ കൊളുത്തിപ്പിടിക്കുന്നതുപോലെയാണോ എന്നൊന്നും വിശദീകരിക്കാൻ അവന് കഴിയില്ല. ഒടുവിൽ തെറ്റായ മരുന്നും വാങ്ങി പോകേണ്ടിവരും. ആശുപത്രിയിൽ ഡോക്ടർമാർ ഇവരുടെ ആംഗ്യങ്ങൾ കണ്ടിരിക്കുകയെങ്കിലും ചെയ്യും. പക്ഷേ, റെയിൽവേ സ്​റ്റേഷനിൽ സ്ഥിതി മറിച്ചാണ്. ഒരു കാര്യം അറിയണമെങ്കിൽ ഒരു ദിവസത്തിൻെറ പകുതി വരെ ​െചലവഴിക്കേണ്ടിവരും. പി.എസ്​.സി പരീക്ഷയെഴുതി സർക്കാർ ജോലിക്ക്​ കയറാൻ കെൽപുള്ളവരും ഈ കൂട്ടത്തിലുണ്ട്​. ഇത്തരക്കാർ ഓഫിസുകളിലുണ്ടെങ്കിലും കാര്യങ്ങൾ എളുപ്പമാകുമായിരുന്നു. എന്നാൽ, 70 മുതൽ 100 ശതമാനം വരെ കേൾവിക്കുറവുള്ളവർക്ക്​ ജോലി നൽകേണ്ടതില്ലെന്ന സർക്കാർ തീരുമാനം തിരിച്ചടിയായി. 49 തസ്​തികകളിൽ ഭിന്നശേഷിക്കാർക്കായി നീക്കിവെച്ച നാലുശതമാനം ഒഴിവുകളിൽനിന്നാണ്​ 70 മുതൽ 100 ശതമാനം വരെ കേൾവിക്കുറവുള്ളവരെ ഒഴിവാക്കുന്നത്. 2016ൽ കേന്ദ്രം പാസാക്കിയ ഭിന്നശേഷി അവകാശ നിയമപ്രകാരമാണ്​ സംവരണം നാല്​ ശതമാനമാക്കിയത്​. ഈ നിയമം നടപ്പാക്കുന്നതി​ൻെറ ഭാഗമായി സംസ്ഥാന സാമൂഹിക നീതിവകുപ്പ്​ പുറത്തിറക്കിയ ഉത്തരവിലാണ്​ പൂർണ ബധിരർ പുറത്തായത്​. 150 തസ്​തികകളിലെ നാലുശതമാനം ഒഴിവുകൾകൂടി സംവരണം​ ചെയ്യുന്നതിന്​ മുന്നോടിയായി ഇറക്കിയ ഉത്തരവിലും ഒരു തസ്​തികപോലും പൂർണ ബധിരർക്ക്​ അനുവദിച്ചിട്ടില്ല. ടി. ജുവിൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.