ജനവിധിയിൽ ജയിക്കാൻ സിബിച്ചൻ

കറുകച്ചാൽ: ജന്മന കൈകാലുകൾക്ക് സ്വാധീനമില്ലാതെ ജിമ്മി ജോസഫ്​ ജീവിതത്തിൽ മറ്റൊരു പരീക്ഷണത്തിന്​ തയാറെടുക്കുന്നു. ജനവിധിയിൽ ജയിക്കാനാണ്​ നാട്ടുകാർ സിബിച്ചനെന്ന്​ വിളിക്കുന്ന ജിമ്മിയുടെ ശ്രമം. എന്നും വിധിയോട് പടവെട്ടിയ ജീവിതമായിരുന്നു കൂത്രപ്പള്ളി തുണ്ടിയിൽ ജിമ്മി ജോസഫി​േൻറത് (സിബിച്ചൻ-54). ഇക്കുറി ജനപിന്തുണ തേടി വാഴൂർ ബ്ലോക്ക് പഞ്ചായത്തിലേക്ക് കൂത്രപ്പള്ളി ഡിവിഷനിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്നു. ത​ൻെറ, പരിമിതികൾ മനസ്സിലാക്കി മനശക്തി കൊണ്ട് ജീവിതത്തെ നേരിട്ട വ്യക്തിയാണ് സിബിച്ചൻ. ശാരീരിക ബുദ്ധിമുട്ടുള്ളതിനാൽ മറ്റ് ജോലികളൊന്നും ചെയ്യാൻ പറ്റില്ല. വീട് നിർമാണം കരാറെടുത്ത് നടത്തുകയാണിപ്പോൾ. 25 വർഷത്തോളമായി കേരള കോൺഗ്രസ് സജീവ പ്രവർത്തകനായ സിബിച്ചൻ പാർട്ടി പിളർന്നപ്പോൾ ജോസ് വിഭാഗത്തിൽ നിലകൊണ്ടു. കഴിഞ്ഞ തവണ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങിയെങ്കിലും പാർട്ടി നിർദേശത്തെ തുടർന്ന് പിൻവാങ്ങി. ഇത്തവണ വീണ്ടും നറുക്ക്​ വീഴുകയായിരുന്നു. സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും സഹായത്തോടെയാണ് പ്രചാരണം നടത്തുന്നത്. വർഷങ്ങളായി തന്നെ അറിയുന്ന ജനങ്ങൾ പൂർണ പിന്തുണ നൽകുമെന്ന വിശ്വാസത്തിലാണ് ഇദ്ദേഹം. യുഡി.എഫ് സ്ഥാനാർഥിയായി സണ്ണി മാമ്പതിയും ബി.ജെ.പി സ്ഥാനാർഥിയായി റെനീഷ് കുമാറുമാണ് മത്സരിക്കുന്ന മറ്റ്​ സ്​ഥാനാർഥികൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.