മുട്ടപ്പള്ളിയിൽ എൽ.ഡി.എഫിന് സ്ഥാനാർഥി രണ്ട്, ഇലക്​ഷൻ കമ്മിറ്റി ഓഫിസ് രണ്ട്

എരുമേലി: മുട്ടപ്പള്ളി ജങ്ഷനി​െലത്തിയാൽ ഒരേ കെട്ടിടത്തിൽ രണ്ട്​ എൽ.ഡി.എഫ്​ തെരഞ്ഞെടുപ്പ്​ കമ്മിറ്റി ഓഫിസുകൾ കാണാം. തീർന്നില്ല, ഇവിടെ എൽ.ഡി.എഫിന്​ രണ്ടാണ്​ സ്​ഥാനാർഥികൾ. എരുമേലി ഗ്രാമപഞ്ചായത്തിലെ മുട്ടപ്പള്ളി വാർഡിലാണ്​ എൽ.ഡി.എഫിൽ സി.പി.എം-സി.പി.ഐ സൗഹൃദമത്സരം. ഇരുവർക്കുമായി മുട്ടപ്പള്ളി ജങ്ഷനിൽ ഒരേ കെട്ടിടത്തിലെ രണ്ട് മുറികളിലായി ഇലക്​ഷൻ കമ്മിറ്റി ഓഫിസും പ്രവർത്തിക്കുന്നു. ഇരുവരും പാർട്ടി ചിഹ്നത്തിലാണ്​ മത്സരിക്കുന്നത്​. കെ.ആർ. സതീഷ് സി.പി.എം സ്ഥാനാർഥിയായി മത്സരിക്കുമ്പോൾ മഞ്ജു കെ.എൻ. പതാപ്പറമ്പിലാണ് സി.പി.ഐ സ്ഥാനാർഥി. സീറ്റിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ സി.പി.ഐയും, സി.പി.എമ്മും സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയായിരുന്നു. രാജൻ അറക്കുളം (യു.ഡി.എഫ്), രജനി ചന്ദ്രശേഖരൻ (എൻ.ഡി.എ), അജി (എസ്.ഡി.പി.ഐ) എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.