കലഞ്ഞൂരിൽ സിനിമ നിർമാതാവി​െൻറ കന്നിയങ്കം

കലഞ്ഞൂരിൽ സിനിമ നിർമാതാവി​ൻെറ കന്നിയങ്കം കോന്നി: കലയുടെ ഊരായ കലഞ്ഞൂരിൽ സിനിമ നിർമാതാവ് എ.ഐ.എ.ഡി.എം.കെ സ്ഥാനാർഥി. കലഞ്ഞൂർ ശശിധരൻ പിള്ളയാണ്​ പുരട്ചി തലൈവി ജയലളിതയുടെ പാർട്ടിക്കുവേണ്ടി മത്സരിക്കുന്നത്. തെരഞ്ഞെടുപ്പിൽ കന്നിയങ്കക്കാരനായ തുളസീധരൻ ഭാര്യ വിജയകുമാരിയെയും കൂട്ടി ഭവന സന്ദർശനത്തിൽ സജീവമാണ്​. വോട്ട്​ അഭ്യർഥനയും വിജയിച്ചു കഴിഞ്ഞാൽ വാർഡി​ൻെറ പുരോഗതിക്ക്​ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ സംബന്ധിച്ച ലഘുലേഖയും തയാറാക്കിയാണ് ഭവന സന്ദർശനം. കലഞ്ഞൂർ ടൗൺ ഉൾപ്പെടുന്ന 16ാം വാർഡിലാണ്​ മത്സരം​. 40 വർഷമായി സിനിമ ലോകത്ത് പ്രവർത്തനം തുടങ്ങിയ കാലം മുതൽ തൊപ്പിവെച്ചാണ് നടത്തം. കേരളത്തിലെ മുഴുവൻ എ.ഐ.എ.ഡി.എം.കെ സ്ഥാനാർഥികൾക്ക് ലഭിച്ച ചിഹ്നവും തൊപ്പിയാണ്. അത്​ ഒരു അനുഗ്രഹവും ഭാഗ്യവുമായാണ് ശശിധരൻ കാണുന്നത്. അടുത്തിടെ റിലീസായ വിശുദ്ധ പുസ്​തകം, വൈറ്റ്​ ബോയ്​സ്​ എന്നീ സിനിമകളുടെ നിർമാതാവാണ്​. മറ്റൊരു ചിത്രത്തി​ൻെറയും നിർമാണം പൂർത്തിയായിട്ടുണ്ട്​. ജയസൂര്യയെ നായകനാക്കി മറ്റൊരു ചിത്രം തുടങ്ങാനുള്ള ഒരുക്കത്തിലുമാണ്​. കഴിഞ്ഞ തവണ എൽ.ഡി.എഫാണ്​ 16ാം വാർഡിൽ വിജയിച്ചത്​. ഇത്തവണ എൽ.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും ഇവിടെ ശക്തമായ പ്രചാരണം നടത്തുന്നുണ്ട്​. -മനോജ് പുളിവേലിൽ ചിത്രം: PTL Sasidharan AIADMK കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ എ.ഐ.എ.ഡി.എം.കെ സ്ഥാനാർഥി ശശിധരൻ കലഞ്ഞൂർ NB: ചിത്രം കിട്ടിയിട്ടില്ല.............

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.