ചെങ്ങന്നൂർ ടൗൺ വാർഡിൽ മൂന്ന്​ മുന്നണിക്കും മുൻ കൗൺസിലർമാർ

ചെങ്ങന്നൂർ: നഗരസഭ 24 ടൗൺ വാർഡിലെ മത്സരം ശ്രദ്ധേയമാകുന്നു. നഗരസഭയിലെ മുൻ കൗൺസിലർമാർ മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികളായി ഏറ്റുമുട്ടുമ്പോൾ ഒരു സ്വതന്ത്രനും മത്സരിക്കുന്നു. നിലവിലെ കൗൺസിലർ ബി.ജെ.പിയിലെ ശ്രീദേവി ബാലകൃഷ്‌ണൻ ജനറൽ വാർഡായതോടെ മൂന്നിലേക്ക് മാറി മത്സരിക്കുന്നു. നാലാം വാർഡിലെ കൗൺസിലർ ജയകുമാറിനെ ബി.ജെ.പി സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. മുൻ കൗൺസിലർമാരായ കോൺഗ്രസിലെ അശോക് പടിപ്പുരക്കൽ, സി.പി.എം സ്വതന്ത്രൻ അനിൽകുമാർ എന്നിവരാണ്​ രംഗത്തുള്ളത്​. ബി.ജെ.പി ആദ്യം സീറ്റ്​ വാഗ്​ദാനം ചെയ്​ത സന്തോഷ് കുമാർ വിമതനായി മത്സരിക്കുന്നു. മുൻ കൗൺസിലർമാർ വാർഡുകളിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് പ്രചാരണം. മൂന്ന്​ മുന്നണികളും ഈ വാർഡിൽ വിജയിച്ചിട്ടുണ്ട് എന്നുള്ളത് സ്ഥാനാർഥികളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. വാർഡിൽ ബി.​െജ.പിക്കും പോഷകസംഘടനകൾക്കു​ംവേണ്ടി വിവിധ പദവികൾ വഹിച്ച വ്യക്തിയാണ്​ സന്തോഷ്​ കുമാർ. ചിത്രം: AP59 Anilkumar CPM Swa -അനിൽകുമാർ (സി.പി.എം സ്വത.) ചിത്രം: AP60 Asok CON -അശോക് പടിപ്പുരക്കൽ (കോൺഗ്രസ്​) ചിത്രം: AP61 Jayakumar BJP -ബി. ജയകുമാർ (ബി.ജെ.പി) ചിത്രം: AP62 Santhoshkumar -സന്തോഷ് കുമാർ (സ്വത.)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.