ചിഹ്നം കണ്ടില്ലെന്നും ശബ്​ദം കേട്ടില്ലെന്നും പറയരുത്

​ൈമക്രോഫോണും ചിഹ്നത്തി​ൻെറ വലിയ മാതൃകയുമായി വോട്ടുചോദിച്ച്​ സ്ഥാനാർഥി തൃക്കുന്നപ്പുഴ: മൈ​േക്രാഫോണിലൂടെ വോട്ട്​ അഭ്യർഥന, ചിഹ്നത്തി​ൻെറ വലിയ മാതൃക. കോവിഡ്​ തീർത്ത പ്രതിസന്ധി മറികടക്കുകയാണ്​ ഹരിപ്പാട്​ ബ്ലോക്ക്​ പഞ്ചായത്ത്​ പല്ലന ഡിവിഷനിലെ വെൽഫെയർ പാർട്ടി സ്ഥാനാർഥി ഫാസില റസാഖ്​. വായുടെ മുന്നിൽ ഘടിപ്പിച്ച മൈക്രോഫോണിലൂടെയാണ് വോട്ട്​ അഭ്യർഥന. ചെറിയൊരു സ്പീക്കർ മാലപോലെ തൂക്കിയിട്ടിട്ടുണ്ട്. സമൂഹ അകലം പാലിച്ച് നിൽക്കുമ്പോൾ പറയുന്നത് ആളുകൾക്ക് വ്യക്തമായി കേൾക്കാൻ കഴിയുന്നില്ലെന്ന് മനസ്സിലാക്കിയാണ് മൈക്രോഫോൺ ഉപയോഗം. ത​ൻെറ ചിഹ്നമായ ഗ്യാസ് സിലിണ്ടറി​ൻെറ വലിയ രൂപവുമായി പ്രവർത്തകർ കൂടെയുണ്ടാകും. വോട്ടർമാരോട് സംസാരിച്ചതിന് ശേഷം ചിഹ്നം ഉയർത്തിക്കാട്ടിയാണ് വോട്ടുപിടിത്തം അവസാനിപ്പിക്കുന്നത്. സേവന പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ ഫാസില നാട്ടുകാർക്ക് സുപരിചിതയാണ്. പ്രളയകാലത്ത് വീയപുരം ഭാഗത്തെ ദുരിത ബാധിതർക്ക് സഹായമെത്തിക്കാൻ സജീവ ഇടപെടൽ നടത്തിയിരുന്നു. നദീറ ഷാക്കിർ (കോൺഗ്രസ്), ജാസ്മിൻ നിസാം (സി.പി.ഐ), ഷീജ ഷാമിൽ (കോൺഗ്രസ് റെബൽ), ശ്രുതി രതീഷ് (ബി.ജെ.പി) എന്നിവരാണ് മൂന്ന്​ മുന്നണികളുടെ സ്ഥാനാർഥികൾ. ചിത്രം: APG56 Fasila ത​ൻെറ ചിഹ്​നമായ ഗ്യാസ് സിലണ്ടറി​ൻെറ മാതൃകയുമായി വോട്ട്​ അഭ്യർഥിക്കുന്ന വെൽഫെയർ പാർട്ടി സ്ഥാനാർഥി ഫാസില റസാഖ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.