ജന്മദിനമധ​ുരം നുണഞ്ഞ്​ ബിഷപ് തോമസ്.കെ.ഉമ്മ​െൻറ പടിയിറക്കം

ജന്മദിനമധ​ുരം നുണഞ്ഞ്​ ബിഷപ് തോമസ്.കെ.ഉമ്മ​ൻെറ പടിയിറക്കം കോട്ടയം: ജന്മദിനമധ​ുരം നുണഞ്ഞ്​ ബിഷപ് തോമസ്.കെ.ഉമ്മ​ൻ സി.എസ്.ഐ മധ്യകേരള മഹായിടവക അധ്യക്ഷസ്​ഥാനത്തുനിന്ന്​ പടിയിറങ്ങി. 68ാം ജന്മദിനത്തിലാണ്​ പത്നി ഡോ.സൂസൻ തോമസിനൊപ്പം അക്ഷരനഗരിയിൽനിന്നുള്ള മടക്കം. സ്നേഹത്തിനും കൂട്ടായ്മയ്ക്കും നന്ദി പറഞ്ഞ്​ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ഞായറാഴ്​ച 3.30ന് സ്വദേശമായ തലവടിയിലേക്ക്​ അദ്ദേഹം യാത്രയായി. രാവിലെ കോട്ടയം ഹോളി ട്രിനിറ്റി ദേവാലയത്തിൽ നടന്ന കുർബാനക്ക്​ തോമസ്.കെ.ഉമ്മൻ മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് ബിഷപ് ഓഫിസിലെത്തിയ അദ്ദേഹം സി.എസ്.ഐ മോഡറേറ്റർ ബിഷപ് എ.ധർമരാജ് റസാലത്തി​ൻെറ നിർദേശപ്രകാരം സി.എസ്.ഐ മധ്യകേരള മഹായിടവക അൽമായ സെക്രട്ടറി ഡോ.സൈമൺ ടി.ജോണിന് ചുമതല കൈമാറി. തുടർന്ന്​ ജന്മദിനകേക്ക് മുറിച്ച് എല്ലാവർക്കും മധുരം പങ്കു​െവച്ചു. ഒമ്പത്​ വർഷം സാമൂഹിക പ്രതിബദ്ധതയോടെ സി.എസ്.ഐ മധ്യകേരള മഹായിടവകയെയും ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലുമായി സ്ഥിതിചെയ്യുന്ന 24 മഹായിടവകകളിലെ ജനസമൂഹത്തെയും നയിച്ചതി​ൻെറ ചാരിതാർഥ്യവുമായാണ്​ മടക്കം. ശനിയാഴ്​ച ചങ്ങനാശ്ശേരിയിൽ നടന്ന യാത്രയയപ്പ്​ സമ്മേളനത്തിൽ അദ്ദേഹത്തി​ൻെറ സേവനങ്ങൾ പ്രതിപാദിക്കുന്ന 'കാലം കാത്തു​െവച്ച കർമയോഗി' പുസ്തകം മാർ ജോസഫ് പെരുന്തോട്ടം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക്​ നൽകി പ്രകാശനം ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.