ചിറക്കടവിൽ എൻ.ഡി.എ പ്രകടന പത്രിക പുറത്തിറക്കി

പൊൻകുന്നം: ജനകീയം-2020 എന്ന പേരിൽ ചിറക്കടവ് ഗ്രാമപഞ്ചായത്തി​ൻെറ സമഗ്രവികസനം വാഗ്ദാനം ചെയ്ത് എൻ.ഡി.എ പ്രകടനപത്രിക പുറത്തിറക്കി. സമ്പൂർണ പാർപ്പിട പഞ്ചായത്ത്, എല്ലാ വീടുകളിലും ശുദ്ധജലം, എല്ലാവർക്കും ഇൻഷുറൻസ്, കോളനികളുടെ വികസനത്തിന് 'സൂര്യകിരൺ പദ്ധതി', വ്യാപാരികൾക്ക് പാക്കേജ്, പൊൻകുന്നം ടൗൺ ​െഡവലപ്‌മൻെറ്​ പ്രോജക്ട്, അശരണർക്ക് സഹായമായി പഞ്ചായത്ത് പ്രസിഡൻറിൻെറ ദുരിതാശ്വാസ നിധി തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തിയെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കുടുംബശ്രീ വാർഡുതല എ.ഡി.എസുകൾക്ക് ഓഫിസ്, കുളങ്ങളും കാവുകളും സംരക്ഷിക്കുന്നതിനുള്ള പദ്ധതി, ചിറക്കടവ് ബ്രാൻഡ് ജൈവ പച്ചക്കറി മാർക്കറ്റ്, റബർ കർഷകരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി, പ്രധാനമന്ത്രി ജൻഔഷധി സ്​റ്റോർ, കേന്ദ്ര സർക്കാർ പദ്ധതികൾ കൂടുതൽ ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നതിന് പഞ്ചായത്ത് ഓഫിസിൽ സംവിധാനം എന്നിവയും വാഗ്ദാനത്തിലുണ്ട്. പി.എൻ.പി റോഡ് പുനർനിർമിച്ച് സ്മാരകമായി പി.എൻ. പിള്ളയുടെ പ്രതിമ സ്ഥാപിക്കും. എൻ.ഡി.എ പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ജി. ഹരിലാൽ, കൺവീനർ കെ.എസ്. അജി, കെ.ജി. കണ്ണൻ, എ. ഷിബു, സ്വപ്‌ന ശ്രീരാജ്, പി.ആർ. ഗോപൻ, ശ്രീകാന്ത് ചെറുവള്ളി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. KTL CHIRAKKADAVU UDF BABU JOSEPH ചിറക്കടവ് പഞ്ചായത്തിലെ യു.ഡി.എഫ് സ്ഥാനാർഥികളുടെയും പ്രവർത്തകരുടെയും യോഗം കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ്​ ബാബു ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.