ബിഷപ് തോമസ് കെ. ഉമ്മന്​ യാത്രയയപ്പ്​

കോട്ടയം: സകലരെയും സ്നേഹിച്ച ബിഷപ് തോമസ് കെ. ഉമ്മൻ വിശ്വമാനവികതയുടെ വ്യക്തിത്വമാണെന്ന് മലങ്കര മാർത്തോമ സഭ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്ത. സി.എസ്.ഐ മധ്യകേരള മഹായിടവക അധ്യക്ഷസ്ഥാനത്തുനിന്ന്​ വിരമിക്കുന്ന ബിഷപ് തോമസ് കെ. ഉമ്മ​​ൻെറ യാത്രയയപ്പ്​ യോഗം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദൈവസ്നേഹത്തെ മനസ്സിലാക്കാനും പകരാനും സമർപ്പിക്കാനും സാധിച്ചതാണ് അദ്ദേഹത്തി​ൻെറ ഏറ്റവും വലിയ വിജയമെന്നും മെത്രാപ്പോലീത്ത പറഞ്ഞു. സി.എസ്.ഐ ഡെപ്യൂട്ടി മോഡറേറ്റർ ബിഷപ് കെ. രൂബൻ മാർക്ക് അധ്യക്ഷത വഹിച്ചു. സി.എൻ.ഐ മോഡറേറ്റർ ബിഷപ് ഡോ.പി.സി. സിങ് മുഖ്യസന്ദേശം നൽകി. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് രണ്ടാമൻ കാതോലിക്ക ബാവ പ്രഭാഷണം നടത്തി. ഭരണരംഗത്തെ നിപുണതയും വ്യക്തി മാഹാത്മ്യവും ഊർജസ്വലതയുള്ള സഭാനേതാവാണ് ബിഷപ് തോമസ് കെ. ഉമ്മനെന്ന് ബാവ പറഞ്ഞു. കാൻറർബെറി ആർച് ബിഷപ് ജെസ്​റ്റിൻ വെൽബിയുടെ സന്ദേശം ചടങ്ങിൽ വായിച്ചു. മലങ്കര കത്തോലിക്ക സഭ മാവേലിക്കര ഭദ്രാസനാധിപൻ ഡോ.ജോഷ്വ മാർ ഇഗ്​നാത്തിയോസ്, ക്നാനായ വലിയ മെത്രാപ്പോലീത്ത ഡോ.കുര്യാക്കോസ് മാർ സേ​േവറിയോസ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, സി.പി.എം ജില്ല സെക്രട്ടറി വി.എൻ. വാസവൻ, സി.എസ്.ഐ മധ്യകേരള മഹായിടവക വൈദിക സെക്രട്ടറി ജോൺ ഐസക്, അത്മായ സെക്രട്ടറി ഡോ.സൈമൺ ജോൺ, ട്രഷറർ തോമസ് പായിക്കാട്, രജിസ്ട്രാർ ജേക്കബ് ഫിലിപ്, പി.കെ. ചാക്കോ, അഡ്വ.സ്​റ്റീഫൻ ജെ. ദാനിയേൽ, സിസ്​റ്റർ ശാന്തമ്മ ജോസഫ്, വിജു വർക്കി ജോർജ്​, ജയിംസ് പോൾ എന്നിവർ സംസാരിച്ചു. ബിഷപ് തോമസ് കെ. ഉമ്മനും പത്നി ഡോ.സൂസൻ തോമസും മറുപടി പ്രസംഗം നടത്തി. കഴിഞ്ഞ ഒമ്പതുവർഷം നീതിബോധത്തോടുകൂടി നേരി​ൻെറ പക്ഷം ചേർന്ന് നടക്കാൻ കഴിഞ്ഞതായാണ്​ വിശ്വാസമെന്ന്​ ബിഷപ് പറഞ്ഞു. ചങ്ങനാശ്ശേരി യൂത്ത് സൻെററിൽ മഹായിടവക യുവജനപ്രസ്ഥാനത്തി​ൻെറ നേതൃത്വത്തിലും ബിഷപ്പിന്​ യാത്രയയപ്പ്​ നൽകി. സമ്മേളനം ചങ്ങനാശ്ശേരി അതിരൂപത ആർച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച രാവിലെ കോട്ടയം ഹോളി ട്രിനിറ്റി കത്തീഡ്രലിൽ നടക്കുന്ന കുർബാനക്ക​ുശേഷം വൈകീട്ട്​ മൂന്നിന്​ ബിഷപ് തോമസ് കെ. ഉമ്മനും കുടുംബവും സ്വദേശമായ തലവടിയിലേക്ക് പോകും. പടം- DP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.