ശരകൂടം എഴുന്നള്ളത്ത് ഇന്ന്

ചങ്ങനാശ്ശേരി: തൃക്കൊടിത്താനം മഹാക്ഷേത്രത്തിൽ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചിന് ശരകൂടങ്ങള്‍ക്ക് ഊരായ്മക്കാരായ ബ്രാഹ്മണ ശ്രേഷ്ഠര്‍ അഗ്‌നി ജ്വലിപ്പിക്കും. അടക്കമരവും വാഴപ്പിണ്ടിയും വാഴപ്പോളയും ഉപയോഗിച്ചാണ് ശരകൂടം നിര്‍മിക്കുന്നത്. 1008 ശരക്കോലുകളാണ് എണ്ണയില്‍ മുക്കി ഒരു ശരകൂടത്തില്‍ കുത്തി നിറക്കുന്നത്. ഞായറാഴ്ച രാത്രി സേവ എഴുന്നള്ളിപ്പിന് ശേഷം കൈമണി ഉഴിച്ചില്‍, പ്ലാവിന്‍ കീഴില്‍ മേളം, തുടര്‍ന്ന് ആരമല ശിവക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ് അവിടെ ഇറക്കി പൂജ, തുടര്‍ന്ന് തിരിച്ചുഎഴുന്നള്ളിപ്പ് പനച്ചിക്കലേറ്റം, ചാടിക്കൊട്ട്, മുരിയന്‍കുളങ്ങരയിലേക്ക് എഴുന്നള്ളിപ്പ്, തിരിച്ചു എഴുന്നള്ളിപ്പ്. കൊവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് ചടങ്ങുകള്‍ മാത്രമാണ് നടക്കുന്നത്. തിരക്ക് ഒഴിവാക്കുന്നതി​ൻെറ ഭാഗമായി ശരകൂടം എഴുന്നള്ളിപ്പ് ഞായറാഴ്​ച രാവിലെ 10.30ന് വാര്‍പ്പിടകം ക്ഷേത്രത്തില്‍നിന്ന് ആരംഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.