ജോസ്​ വിഷയം അടഞ്ഞ അധ്യായം -മുല്ലപ്പള്ളി

കോട്ടയം: കേരള കോൺഗ്രസ്​ ജോസ്​ വിഭാഗത്തി​ൻെറ ഇടതുപ്രവേശനം​ അടഞ്ഞ അധ്യായമെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ. അവർ പോയതി​ൻെറ പേരിൽ മുന്നണിക്ക്​ ഒരു പ്രത്യാഘാതവും ഉണ്ടാകില്ല.​ തദ്ദേശ തെരഞ്ഞെടുപ്പിലും യു.ഡി.എഫിന്​ ദോഷമൊന്നും സംഭവിക്കില്ല. യു.ഡി.എഫ്​ നേതാക്കളും ഡി.സി.സിയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്​്​. കോട്ടയത്ത്​ വന്നപ്പോൾ ആദ്യം ചർച്ച ചെയ്​തത്​ ഇക്കാര്യമാണ്​. കഴിഞ്ഞ തവണ​െത്തക്കാൾ മികച്ച നേട്ടം യു.ഡി.എഫിന്​ ഉണ്ടാകുമെന്നാണ്​ ഡി.സി.സിയുടെ അഭിപ്രായം. വിമതർ ചിലയിടങ്ങളിലുണ്ട്​. അവരുമായി കാര്യങ്ങൾ ചർച്ച ചെയ്യാൻ ഡി.സി.സിക്ക്​ നിർദേശം നൽകിയിട്ടുണ്ട്​.​ ജില്ല പഞ്ചായത്ത്​ സീറ്റ്​ നൽകാത്തതി​ൻെറ പേരിൽ മുസ്​ലിം ലീഗുമായി കോട്ടയത്ത്​ പ്രശ്​നങ്ങളില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.