പാലായിൽ എൽ.ഡി.എഫ്​ സ്ഥാനാർഥിക്കും കോവിഡ്​

പാലാ: നഗരസഭ 15ാം വാർഡിലെ എൽ.ഡി.എഫ്​ സ്ഥാനാർഥി അഡ്വ. ബിനു പുളിക്കക്കണ്ടത്തിന്​ കോവിഡ് സ്​ഥിരീകരിച്ചു. ഇതിനെതുടർന്ന്​ പാലാ മുനിസിപ്പാലിറ്റിയിലെ എൽ.ഡി.എഫ്​ സ്ഥാനാർഥികളുടെ പ്രചാരണ പരിപാടികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി ഇലക്​ഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. നവംബർ 23ന്​ ​ശേഷം എൽ.ഡി.എഫ് സ്ഥാനാർഥികളുടെ കൂട്ടായ പൊതുപരിപാടികൾ നടന്നിട്ടില്ല. 26ന്​ ഉച്ചക്ക്​ ശേഷമാണ് അഡ്വ. ബിനുവി​ൻെറ സുഹൃത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് അദ്ദേഹം സ്വയം നിരീക്ഷണത്തിൽ പോവുകയായിരുന്നു. അദ്ദേഹവുമായി നേരിട്ട് സമ്പർക്കം പുലർത്തിയ എല്ലാവരും സ്വയം ക്വാറ​ൻറീനിൽ പോകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. എൽ.ഡി.എഫ് ഇലക്​ഷൻ കമ്മിറ്റിയുടെ നിർദേശാനുസരണം മറ്റെല്ലാ സ്ഥാനാർഥികളും ടെസ്​റ്റ്​ നടത്തി നെഗറ്റിവ് ആണെന്ന് ബോധ്യപ്പെട്ടിട്ടുള്ളതാണ്. സ്ഥാനാർഥിയുടെ ഒപ്പം ഒരാൾകൂടി മാത്രമേ ഭവനസന്ദർശനം നടത്താവൂയെന്നും കുടുംബയോഗങ്ങൾ ഒഴിവാക്കണമെന്നും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുവേണം തുടർന്നുള്ള പ്രചാരണ പ്രവർത്തനങ്ങൾ നടത്തേണ്ടതെന്നും എൽ.ഡി.എഫ് ഇലക്​ഷൻ കമ്മിറ്റി നിർദേശം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.