തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായി മുന്നണികൾ

ചങ്ങനാശ്ശേരി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് രണ്ടാഴ്ച ശേഷിക്കേ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായി മുന്നണികള്‍. ചുമരെഴുത്തുകളും പോസ്​റ്ററുകളും ബോര്‍ഡുകളും പാതയോരങ്ങളില്‍ നിരന്നു. വീടുകള്‍ കയറിയിറങ്ങിയുള്ള വോട്ടഭ്യര്‍ഥനയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും തെരഞ്ഞെടുപ്പ് കമീഷ​ൻെറ നിബന്ധനകളനുസരിച്ചും സ്ഥാനാര്‍ഥിയും ഒപ്പമുള്ളവരും വീടിനു മുന്നിലെത്തി അഭ്യര്‍ഥന നല്‍കി കാര്യങ്ങള്‍ പറഞ്ഞുപോകുന്ന രംഗമാണ് ഈ തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയമാകുന്നത്. കുട്ടികളെ എടുത്തുകൊഞ്ചിക്കുന്നതും മുതിര്‍ന്നവരെ ചേര്‍ത്തുനിര്‍ത്തുന്നതുമായ ചിത്രങ്ങള്‍ ഇത്തവണ പ്രചാരണരംഗത്തുനിന്ന്​ ഔട്ടായിട്ടുണ്ട്. സോഷ്യല്‍ മീഡിയകള്‍ വഴി വ്യത്യസ്തവും ശ്രദ്ധയാകര്‍ഷിക്കുന്നതുമായ പ്രചാരണ പരിപാടികളും ശ്രദ്ധേയമാകുന്നു. ഇത്തവണ സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും ആദ്യം പൂര്‍ത്തീകരിച്ചത് എന്‍.ഡി.എ ആയിരുന്നു. തുടര്‍ന്ന് എല്‍.ഡി.എഫും അവസാനമാണ് യു.ഡി.എഫും അന്തിമ പട്ടിക പുറത്തുവിട്ടത്. യു.ഡി.എഫ് തെരഞ്ഞെടുപ്പ് കുടുംബസംഗമം കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രന്‍ ചങ്ങനാശ്ശേരിയില്‍ ഉദ്ഘാടനം ചെയ്തു. എല്‍.ഡി.എഫ് വാര്‍ഡ് കണ്‍വെന്‍ഷനുകള്‍ പുരോഗമിക്കുകയാണ്. വീടുകള്‍ കയറിയിറങ്ങിയുള്ള പ്രചാരണ പരിപാടികളും നടക്കുന്നു. ഇനി രണ്ടു ഞായറാഴ്ചകളാണ് തെരഞ്ഞെടുപ്പിന് മുമ്പുള്ളത്. കുടുംബാംഗങ്ങള്‍ എല്ലാംതന്നെ വീടുകളില്‍ ഉണ്ടാകുമെന്നതിനാല്‍ ഞായറാഴ്ച ദിവസങ്ങളില്‍ കൂടുതല്‍ വീടുകളിലെത്തി വോട്ട് അഭ്യര്‍ഥിക്കാനുള്ള ഒരുക്കത്തിലാണ് സ്ഥാനാര്‍ഥിമാര്‍. സി.പി.എം ബ്രാഞ്ച് സെക്രട്ടറി രാജി​െവച്ച് സ്വതന്ത്രനായി മത്സരരംഗത്ത് ചങ്ങനാശ്ശേരി: സി.പി.എം ബ്രാഞ്ച് സെക്രട്ടറി രാജി​െവച്ച് സ്വതന്ത്രനായി മത്സരരംഗത്ത്. വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് 15ാം വാര്‍ഡിലാണ് വലിയകുളം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ഷിബു ഫെര്‍ണാണ്ടസ് സ്വതന്ത്രനായി മത്സരിക്കുന്നത്. സി.പി.എമ്മി​ൻെറ സീറ്റ് കേരള കോണ്‍ഗ്രസ്-എമ്മിന്​ വിട്ടുനല്‍കിയതില്‍ പ്രതിഷേധിച്ചാണ് ബ്രാഞ്ച് സെക്രട്ടറി തൽസ്ഥാനം രാജി​െവച്ചത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ ജസ്​റ്റിന്‍ പാലത്തിങ്കലാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. രഞ്ചു പാത്തിക്കല്‍ (കേരള കോണ്‍ഗ്രസ് എം) എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും ജോഷി ജോസ് എന്‍.ഡി.എ സ്ഥാനാര്‍ഥിയുമാണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളായി ഭാര്യയും ഭര്‍ത്താവും അങ്കത്തട്ടിൽ ചങ്ങനാശ്ശേരി: എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളായി ഭാര്യയും ഭര്‍ത്താവും അങ്കത്തട്ടില്‍. ബേബിമോള്‍ ബെന്നി- മാത്യു പോൾ ‍(ബെന്നി ഇളങ്കാവില്‍) ദമ്പതികളാണ് മത്സരരംഗത്തുള്ളത്. വാകത്താനം പഞ്ചായത്ത് പ്രസിഡൻറായിരുന്ന ബേബിമോള്‍ ബെന്നി മാടപ്പള്ളി ബ്ലോക്ക്​ പഞ്ചായത്ത് തോട്ടയ്ക്കാട് ഡിവിഷനില്‍നിന്ന്​ വാകത്താനം പഞ്ചായത്ത് എട്ടാംവാര്‍ഡ് അമ്പലക്കവലയില്‍നിന്ന്​ ഭര്‍ത്താവ് മാത്യു പോളുമാണ്​(ബെന്നി ഇളങ്കാവിലും) മത്സരിക്കുന്നത്. കഴിഞ്ഞതവണ ബേബിമോള്‍ മൂന്നുവര്‍ഷക്കാലം വാകത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറായിരുന്നു. ഇരുവരും കേരള കോണ്‍ഗ്രസ് എം പ്രതിനിധികളാണ്. കോണ്‍ഗ്രസിലെ ആർ. റെജിയാണ് എട്ടാം വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി. ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡൻറ്​ കൂടിയായ കോണ്‍ഗ്രസിലെ ബീന കുന്നത്താണ് തോട്ടയ്ക്കാട് ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി. മാത്യുവും ബേബി മോളും എട്ടാംവാര്‍ഡില്‍നിന്ന്​ വാകത്താനം പഞ്ചായത്തിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.