പ്രചാരണത്തെ ബാധിച്ചില്ല; ജില്ലയിൽ പണിമുടക്ക് പൂർണം

കോട്ടയം: ദേശീയ പണിമുടക്ക് ജില്ലയിൽ പൂർണം. കെ.എസ്‌.ആർ.ടി.സി-സ്വകാര്യ ബസുകളും ഓട്ടോ,ടാക്‌സികളും ഓടിയില്ല. സ്വകാര്യവാഹനങ്ങൾ മാത്രമാണ്‌ നിരത്തിലിറങ്ങിയത്‌. അധ്യാപകരും സർക്കാർ ജീവനക്കാരും ഇതരവിഭാഗം സർവിസ്‌ സ്ഥാപനങ്ങളിലെ ജീവനക്കാരും പണിമുടക്കിൽ അണിചേർന്നു. കോവിഡ്‌, തെരഞ്ഞെടുപ്പ്‌ ഡ്യൂട്ടിയിലുള്ള ജീവനക്കാർ ബാഡ്‌ജ്‌ ധരിച്ച്‌‌ ഓഫിസുകളിൽ ജോലിക്കെത്തി‌. കടകമ്പോളങ്ങളും അടഞ്ഞുകിടന്നു. പാൽ, പത്രം, ആശുപത്രി സർവിസുകൾ മാത്രമാണ്‌ പ്രവർത്തിച്ചത്‌. തൊഴിലാളികൾ പഞ്ചായത്ത്‌-മുനിസിപ്പൽ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. കോട്ടയം നഗരത്തിൽ പ്രകടനത്തിനുശേഷം തിരുനക്കരയിൽ ചേർന്ന യോഗം സി.ഐ.ടി.യു അഖിലേന്ത്യ ജനറൽ കൗൺസിൽ അംഗം വി.എൻ. വാസവൻ ഉദ്‌ഘാടനം ചെയ്‌തു. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ്​ ഫിലിപ്പ്​ ജോസഫ്‌ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി സി.കെ.ശശിധരൻ, സി.ഐ.ടി.യു ജില്ല സെക്രട്ടറി എ.വി. റസൽ, പ്രസിഡൻറ്​ ടി.ആർ. രഘുനാഥ്‌, സി.പി.എം ഏരിയ സെക്രട്ടറി ബി.ശശികുമാർ, അഡ്വ. വി.ബി. ബിനു, രാജീവ്‌ നെല്ലിക്കുന്നേൽ, അനിയൻ മാത്യു, അസീസ്‌ കുമാരനല്ലൂർ, വി.പി. കൊച്ചുമോൻ, വി.കെ. ഉദയൻ, സൗദാമിനി എന്നിവർ സംസാരിച്ചു. എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി അഡ്വ. വി.കെ. സന്തോഷ്‌ കുമാർ സ്വാഗതവും എ.ജി. അജയകുമാർ നന്ദിയും പറഞ്ഞു. പാലായില്‍ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും നടന്നു പാലാ: സംയുക്ത ട്രേഡ് യൂനിയന്‍ നേതൃത്വത്തില്‍ രാജ്യവ്യാപകമായി നടക്കുന്ന പൊതുപണിമുടക്കി​ൻെറ ഭാഗമായി പാലായില്‍ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും നടന്നു. സ്​റ്റേഡിയം ജങ്​ഷനില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ സി.ഐ.ടി.യു ജില്ല ജോയൻറ്​ സെക്രട്ടറി ഷാര്‍ലി മാത്യു ഉദ്ഘാടനം ചെയ്തു. കെ.ടി.യു.സി മണ്ഡലം പ്രസിഡൻറ്​ ജോസ്‌കുട്ടി പൂവേലി അധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ. സണ്ണി ഡേവിഡ്, സി.പി.എം ഏരിയ സെക്രട്ടറി പി.എം. ജോസഫ്, ജോസ് കുറ്റിയാനിമറ്റം, കെ.കെ. ഗിരീഷ്, ഷിബു കാരമുള്ളില്‍, സിബി ജോസഫ്, പി.എന്‍. പ്രമോദ് എന്നിവര്‍ സംസാരിച്ചു. തെക്കേക്കരയില്‍നിന്ന് ആരംഭിച്ച പ്രകടനത്തിൽ വിവിധ ട്രേഡ് യൂനിയന്‍ നേതാക്കള്‍ പങ്കെടുത്തു. KTL PRATHISHEDHA KOOTTAYMA CITU സംയുക്ത ട്രേഡ് യൂനിയ​ൻെറ ആഭ്യമുഖ്യത്തില്‍ നടന്ന ദേശീയ പണിമുടക്കി​ൻെറ ഭാഗമായി പാലായില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ സി.ഐ.ടി.യു ജില്ല ജോയൻറ്​ സെക്രട്ടറി ഷാര്‍ലി മാത്യു ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.