സ്​റ്റാൻഫോഡ്‌ റാങ്കിങ്ങിൽ ഇടംനേടിയ ശാസ്ത്രജ്ഞരെ എം.ജി സർവകലാശാല ആദരിക്കുന്നു

​േകാട്ടയം: അമേരിക്കയിലെ സ്​റ്റാൻഫോഡ് സർവകലാശാല തയാറാക്കിയ 'ഇന്ത്യയിൽനിന്നുള്ള മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞരുടെ റാങ്കിങിൽ' കേരളത്തിൽനിന്ന് ഇടംനേടിയവരെ മഹാത്മാഗാന്ധി സർവകലാശാല ആദരിക്കുന്നു. ഓൺലൈനായി സംഘടിപ്പിക്കുന്ന പരിപാടി 'മീറ്റ് ദി അച്ചീവർ' വെള്ളിയാഴ്​ച വൈകീട്ട് അഞ്ചിന് നടക്കും. ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രഫ. രാജൻ ഗുരുക്കൾ ഉദ്ഘാടനം നിർവഹിക്കും. വൈസ് ചാൻസലർ പ്രഫ. സാബു തോമസ് അധ്യക്ഷത വഹിക്കും. കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ പ്രഫ. ഗംഗൻ പ്രതാപ് മുഖ്യപ്രഭാഷണം നടത്തും. കേരളത്തിൽനിന്ന് 37 പേരാണ് റാങ്കിങിൽ ഇടംനേടിയത്. ലോകത്തെ ഒരു ലക്ഷം മികച്ച ശാസ്ത്രജ്ഞരിൽനിന്നാണ് രണ്ടുശതമാനംപേരുടെ പട്ടിക തയാറാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.