പഴുതടച്ച പ്രതി​േരാധ സംവിധാനങ്ങളുമായി ആരോഗ്യ വകുപ്പ്

ശബരിമല: കോവിഡ്​ വ്യാപന സാധ്യത പ്രതിരോധിക്കാൻ പഴുതടച്ച സംവിധാനങ്ങളുമായി ആരോഗ്യ വകുപ്പ്​. 24 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് തീര്‍ഥാടകര്‍, കച്ചവടക്കാര്‍, ഡ്യൂട്ടിക്ക് എത്തുന്ന ജീവനക്കാര്‍ എന്നിവര്‍ക്കെല്ലാം നിര്‍ബന്ധമാക്കി. നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ കോവിഡ് ടെസ്​റ്റിനുളള വിസ്‌ക് (വാക്കിങ്​ സ്‌ക്രീനിങ്​ കിയോസ്‌ക്) സൗകര്യം ലഭ്യമാണ്. തീര്‍ഥാടകര്‍ക്ക് ആൻറിജന്‍ പരിശോധനയാണ് വിസ്‌കുകളില്‍ നടത്തുന്നത്. 20 മിനിറ്റിനുള്ളില്‍ ഫലം ലഭിക്കും. കോവിഡ് പരിശോധനക്ക്​ സര്‍ക്കാറിൻറ ഒരു വിസ്‌കും മൂന്നു സ്വകാര്യ വിസ്‌കുകളുമാണ് നിലയ്ക്കല്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ സര്‍ക്കാര്‍ വിസ്‌കില്‍ രാത്രി 12 മുതല്‍ പുലര്‍ച്ചെ നാല് വരെയും ഉച്ചയ്ക്ക് ഒന്നു മുതല്‍ അഞ്ച് വരെയും പരിശോധനയുണ്ട്. നിലയ്ക്കലെ മൂന്ന് സ്വകാര്യ വിസ്‌കും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. 625 രൂപയാണ് ആൻറിജന്‍ പരിശോധന നിരക്ക്. വിസ്‌കിനോട് അനുബന്ധിച്ച് ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, വളൻറിയേഴ്സ് എന്നിവരുടെ സേവനവും ലഭ്യമാണ്. അവശ്യഘട്ടത്തിൽ പമ്പയിലും സന്നിധാനത്തും കോവിഡ് പരിശോധന നടത്തുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.എ.എല്‍. ഷീജ പറഞ്ഞു. കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് കൈവശം ഇല്ലാത്തവർക്ക്​ നിലയ്ക്കലിന് പുറമേ കുമ്പഴ, തിരുവല്ല, കുളനട എന്നിവിടങ്ങളില്‍ സ്​റ്റെപ്പ് കിയോസ്‌കുകളും ഒരുക്കി. തിരുവല്ല, ചെങ്ങന്നൂര്‍, കോട്ടയം റെയിൽവേ സ്​റ്റേഷനുകളിലും സ്​റ്റെപ്പ് കിയോസ്‌കുകള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ശബരിമല തീര്‍ഥാടനം മികച്ച നിലയില്‍ പുരോഗമിക്കുന്നതായും കൂടുതല്‍ തീര്‍ഥാടകര്‍ വരും ദിവസങ്ങളില്‍ എത്തിയാല്‍ ദര്‍ശനമൊരുക്കുന്നതിന് പൂര്‍ണ സജ്ജമാണെന്നും സന്നിധാനത്തു ചേര്‍ന്ന ഹൈലെവല്‍ കമ്മിറ്റി യോഗം വിലയിരുത്തി. ശബരിമല എ.ഡി.എം അരുണ്‍ കെ. വിജയ​ൻെറ സാന്നിധ്യത്തില്‍ ചേർന്ന യോഗത്തിൽ പൊലീസ് സ്‌പെഷൽ ഓഫിസര്‍ ബി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.